കാഞ്ഞങ്ങാട്: ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ വീണ് ഡിഗ്രി വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. അപകടത്തില്‍ യുവാവിന്റെ രണ്ട് കൈവിരലുകളും അറ്റുപോയി.
കാഞ്ഞങ്ങാട് യൂണിവേഴ്സല്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായ രഞ്ജിത്ത് (19) മംഗളൂരുവില്‍ രക്തപരിശോധന കഴിഞ്ഞ് ട്രെയിനില്‍ തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ കാല് വഴുതി പാലത്തിനും വണ്ടിക്കും ഇടയിലേക്ക് രഞ്ജിത്ത് വീഴുകയായിരുന്നു.
പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ തന്നെ പോലീസും നാട്ടുകാരും രഞ്ജിത്തിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു എ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ രഞ്ജിത്തിന്റെ കൈകാലുകളുടെ അസ്ഥികള്‍ക്കും ക്ഷതം സംഭവിച്ചു.
Post Your Comments