മുംബൈ: മറാത്ത-ദളിത് സംഘർഷത്തെ തുടർന്ന് മഹാരാഷ്ട്രയിൽ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിനിടെയുണ്ടായ അക്രമത്തിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. നന്ദേഡ് ജില്ലയിലെ അഷ്ടി ഗ്രാമവാസിയായ യോഗേഷ് പ്രഹ്ലാദ് ജാധവാന് (16) ആണ് മരിച്ചത്. അഷ്ടിയില്‍ റോഡ് തടയല്‍ നടത്തിയിരുന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ യോഗേഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഹഡ്ഗാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മരണകാരണം വ്യക്തമാകുന്നതിനു വേണ്ടി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി ജില്ലാ പോലീസ് മേധാവി ചന്ദ്രകിഷോര്‍ മീണ അറിയിച്ചു.
Post Your Comments