Latest NewsNews

എം​എ​ല്‍​എ​മാ​രുടെ യോ​ഗം ഇ​ന്ന്​ പാ​ര്‍​ട്ടി ആ​സ്​​ഥാ​ന​ത്ത്​ ചേരും

ചെ​ന്നൈ: അ​ണ്ണാ ​ഡിഎംകെ എം​എ​ല്‍​എ​മാ​രുടെ യോ​ഗം ഇ​ന്ന്​ ചെ​ന്നൈ​യി​ല്‍ പാ​ര്‍​ട്ടി ആ​സ്​​ഥാ​ന​ത്ത്​ ചേരും. നി​ര്‍​ണാ​യ​ക നി​യ​മ​സ​ഭ​സ​മ്മേ​ള​നം അ​ടു​ത്ത​യാ​ഴ്​​ച തു​ട​ങ്ങാ​നി​രി​ക്കെയാണ് യോഗം ചേരുന്നത്. യോ​ഗ​ത്തി​ല്‍ എ​ത്ര എംഎ​ല്‍എ​മാ​ര്‍ പങ്കെടുക്കുമെന്ന് ഉ​റ്റു​നോ​ക്കു​ക​യാ​ണ്​ ഒൗ​ദ്യോ​ഗി​ക-​വി​മ​ത നേ​തൃ​ത്വ​ങ്ങ​ള്‍. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ​​തു​ട​ര്‍​ന്ന്​ ഒ​ഴി​വു​വ​ന്ന ആ​ര്‍.​കെ ന​ഗ​റി​ല്‍ വി​മ​ത​നേ​താ​വ്​ ടി.​ടി.​വി. ദി​ന​ക​ര​ന്‍ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ജ​യി​ച്ച​ത്​ പാ​ര്‍​ട്ടി​യി​ല്‍ വി​ള്ള​ലു​ക​ള്‍ വീ​ഴ്​​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.

പാ​ര്‍​ട്ടി​ആ​സ്​​ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ര​ജ​നി​കാ​ന്തി​ന്റെ രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​നം ച​ര്‍​ച്ച​യാ​കും. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ജ​നി​യു​ടെ രം​ഗ​പ്ര​വേ​ശം അ​ണ്ണാ​ഡിഎംകെക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പാ​ര്‍​ട്ടി​അ​ണി​ക​ളെ ഉ​റ​പ്പി​ച്ചു​നി​ര്‍​ത്തു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ള്‍ തീ​രു​മാ​നി​ക്കും. ആ​ഭ്യ​ന്ത​ര​പ്ര​ശ്​​ന​ങ്ങ​ള്‍ കാ​ര​ണം പാ​ര്‍​ട്ടി സം​ഘ​ട​ന​സം​വി​ധാ​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും.

ദി​ന​ക​ര​നെ പി​ന്തു​ണ​ക്കു​ന്ന പ​തി​നെ​ട്ട്​ എം.​എ​ല്‍.​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ 234 അം​ഗ നി​യ​മ​സ​ഭ​യു​ടെ എ​ണ്ണം 216 ആ​യി ചു​രു​ങ്ങി. കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന്​ 108 പേ​രു​ടെ പി​ന്തു​ണ വേ​ണം. 113 പേ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി​യു​ടെ അ​വ​കാ​ശ​വാ​ദം. അ​ണ്ണാ​ഡി.​എം.​കെ സ്വ​ത​ന്ത്ര എം.​എ​ല്‍.​എ​മാ​രാ​യ ന​ട​ന്‍ ക​രു​ണാ​സ്, ത​മീ​മു​ന്‍ അ​ന്‍​സാ​രി, യു. ​ത​നി​യ​ര​സ്​ എ​ന്നി​വ​ര്‍​ ചാ​ഞ്ചാ​ടി നി​ല്‍​ക്കു​ക​യാ​ണ്. മൂ​ന്ന്​ സ്വ​ത​ന്ത്ര​രെ മാ​റ്റി​നി​ര്‍​ത്തി​യാ​ല്‍ എ​ത്ര​പേ​ര്‍ യോ​ഗ​ത്തി​നെ​ത്തു​മെ​ന്ന​ത്​ നി​ര്‍​ണാ​യ​ക​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button