ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അവസരം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (സ്കെയില്‍-ഒന്ന്: മെഡിക്കല്‍) തസ്തികയിലേക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത എംബിബിഎസ്/എംഡി/എംഎസ് അല്ലെങ്കില്‍ പിജി മെഡിക്കല്‍ ബിരുദം അല്ലെങ്കില്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച തത്തുല്യ മെഡിക്കല്‍ ബിരുദം, കംപ്യൂട്ടര്‍ പരിചയം എന്നീ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.ആകെ 26 ഒഴിവുകൾ ആണുള്ളത്. അപേക്ഷകർ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയിലോ സ്റ്റേറ്റ് കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്തിരിക്കണം. കൂടാതെ ഹോമിയോപ്പതി, ആയുര്‍വേദം, യുനാനി വിഭാഗങ്ങളിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.
ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. 200 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി/എസ്ടി/അംഗപരിമിതര്‍ക്ക് ഫീസില്ല. യോഗ്യത, പരിചയം, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍നിന്നു തിരഞ്ഞെടുക്കപെടുന്ന ഉദ്യോഗാർത്ഥികൾ പ്രൊബേഷണറി കാലം ഉള്‍പ്പെടെ നാലുവര്‍ഷം നിര്‍ബന്ധമായും കമ്പനിക്കായി ജോലി ചെയ്തിരിക്കണം.
ഓൺലൈൻ അപേക്ഷക്കും വിശദവിവരങ്ങൾക്കും സന്ദർശിക്കുക ;ന്യൂ ഇന്ത്യ
അവസാന തീയതി ;ജനുവരി 17
Post Your Comments