Latest NewsNewsIndia

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി;കാരണം ഇതാണ്

മഥുര: വിവാഹേതര ബന്ധത്തെ എതിര്‍ത്തതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലുള്ള ദഹറുവ ഗ്രാമത്തിലാണു സംഭവം. മീന ദേവിയാണ് (45) ഭര്‍ത്താവ് പപ്പുവിനെ കൊലപ്പെടുത്തിയത്. ഇവര്‍ക്ക് ആറ് മക്കളുണ്ട്.

ബന്ധുവമായുള്ള വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് എതിര്‍ത്തതാണ് കൊലപാതകത്തിനു കാരണമെന്ന് ഭാര്യ പൊലീസിനോടു സമ്മതിച്ചു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊല നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണകാരണം വ്യക്തമായത്. കൊലപാതകത്തിന് കാമുകന്റെ സഹായവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button