ന്യൂഡല്‍ഹി: നാവികസേനയ്ക്കായി 131 ബറാക് മിസൈലുകളും വ്യോമസേനയ്ക്ക് 240 പ്രിസിഷന്‍ ഗൈഡഡ് ബോംബുകളും ഇന്ത്യ വാങ്ങാനൊരുങ്ങുന്നു. റഷ്യയിലെ ജെ.എസ്.സി. റോസണ്‍ബോറോണ്‍ എക്സ്പോര്‍ട്സില്‍നിന്ന് 1254 കോടി രൂപയ്ക്കാണ് ബോംബുകള്‍ വാങ്ങുന്നത്. ആകെ 1714 കോടിയുടെ പദ്ധതിയ്ക്ക് പ്രതിരോധമന്ത്രാലയം അനുമതി നൽകി.
വിമാനത്തില്‍നിന്ന് തൊടുത്തുവിടുന്നതും കൃത്യമായി ലക്ഷ്യത്തിലെത്തുന്ന തരത്തിലുമുള്ള ബോംബുകളാണ് വാങ്ങുന്നത്. അതേസമയം ഇസ്രയേലിലെ റഫേല്‍ അഡ്വാന്‍സ് ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നാണ് 460 കോടി രൂപ ചെലവില്‍ 131 ബറാക് മിസൈലുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നത്. കപ്പലില്‍നിന്ന് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളാണിവ.
Post Your Comments