ദുബായ് : 2020ല്‍ ആകാശയുദ്ധങ്ങളുടെ വര്‍ഷമാകും. പ്രധാനമായും ദുബായും സൗദി അറേബ്യയും തമ്മിലാണ് ആകാശത്തെ കിടമത്‌സരത്തിലെ പ്രധാനികള്‍. രാജ്യങ്ങളുടെ അഭിമാനസ്തംഭമാകാന്‍ പോകുന്ന നിര്‍മിതികളാണ് 2020 ല്‍ പൂര്‍ത്തിയാവുക. അടുത്തിടെയാണ് ലോകത്തെ ഏറ്റവും ഉയരമുള്ള നിര്‍മിതി എന്ന ലക്ഷ്യത്തിലേക്ക് പണിതുയര്‍ത്തുന്ന സൗദി അറേബ്യയിലെ ജിദ്ദയിലെ കിങ്ഡം ടവറിന്റെ നിര്‍മാണപുരോഗതി കമ്പനി പുറത്തുവിട്ടത്. ഇതിനു മറുപടിയെന്നോണം ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന ദുബായ് ക്രീക്ക് ടവറിന്റെ രൂപരേഖയും വിഡിയോയും ദുബായ് മീഡിയ ഓഫിസ് പുറത്തുവിട്ടു.
2020ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ടവറിന്റെ ഉയരം 928 മീറ്റര്‍ ആയിരിക്കും; നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജിന്റെ ഉയരം 828 മീറ്ററാണ്. മൊത്തം 550 ഹെക്ടറില്‍ പരന്നുകിടക്കുന്ന ദുബായ് ക്രീക്ക് ഹാര്‍ബര്‍ പദ്ധതിയിലെ മുഖ്യ ആകര്‍ഷണമാകും ക്രീക്ക് ടവര്‍. സ്പാനിഷ് ശില്‍പി സാന്റിയാഗോ കലാട്രവയുടേതാണു രൂപകല്‍പന.
550 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ദുബായ് ക്രീക് ഹാര്‍ബര്‍ പദ്ധതിയിലെ മുഖ്യ ആകര്‍ഷണമാകും 928 മീറ്റര്‍ ഉയരമുള്ള ക്രീക് ടവര്‍. ഇതിനു പുറമെ എട്ടു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഷോപ്പിങ് മാളും 66,000 ചതുരശ്ര അടിയില്‍ സാംസ്‌കാരിക കേന്ദ്രവും ഒരുക്കും. ഹരിത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ടവറിനകത്തു ഹോട്ടല്‍, താമസകേന്ദ്രങ്ങള്‍ എന്നിവയ്ക്കു പുറമേ കൃത്രിമ വനവുമുണ്ടാകും.
സ്തംഭം പോലെ ഉയരത്തിലേക്കു പോകുന്ന ടവറിന്റെ മുകളില്‍ നിന്നു വലയുടെ മാതൃകയില്‍ ഉരുക്കു കമ്പികള്‍ താഴേക്കു ഘടിപ്പിച്ചിരിക്കുന്ന തരത്തിലാണ് രൂപകല്‍പന. ബുര്‍ജ് ഖലീഫ നിര്‍മിച്ച ഇമാര്‍ പ്രോപ്പര്‍ട്ടീസും ദുബായ് ഹോള്‍ഡിങ്ങും ചേര്‍ന്നാണു പുതിയ പദ്ധതി നടപ്പാക്കുന്നത്
2013 ഏപ്രില്‍ ഒന്നിനാണ് ജിദ്ദ ടവറിന്റെ നിര്‍മാണം ആരംഭിച്ചത്. 2020 ല്‍ പണി പൂര്‍ത്തിയാകുമ്പോള്‍ ഒരു കിലോമീറ്റര്‍ ഉയരം എന്ന സ്വപ്നപദവിയിലെത്തുന്ന ആദ്യ കെട്ടിടവുമാകും ജിദ്ദ ടവര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ബുര്‍ജ് ഖലീഫ ഡിസൈന്‍ ചെയ്ത അമേരിക്കന്‍ ആര്‍ക്കിടെക്ടുകളില്‍ ഒരാളായ അഡ്രിയാന്‍ സ്മിത്ത് ആണ് ജിദ്ദ ടവറിന്റെയും പ്രധാന ശില്പി.
Post Your Comments