തിരുവനന്തപുരം: ഡോക്ടര്‍മാരുടെ ബന്ദിനിടെ രോഗിക്ക് ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരത്ത് പരിശോധിക്കുന്നതിനിടെ ഡോക്ടറെ നിര്‍ബന്ധിച്ച് സമരത്തിനിറക്കിയതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) രാജ്യവ്യാപകമായി നടത്തിയ മെഡിക്കല്‍ ബന്ദില്‍ രോഗികളോട് ക്രൂര അവഗണനയാണ് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത്.
ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പനിപിടിച്ച് അവശയായ രോഗി കരഞ്ഞുപറഞ്ഞിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്.
Post Your Comments