
മുംബൈ: മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന സാമുദായിക സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ഇന്ന് ബന്ദ് ആചരിക്കുന്നു. പൂനയില്‍ കൊറെഗാവ് യുദ്ധവാര്‍ഷികത്തിന്റെ ഇരുന്നൂറാം വാര്ഷികാഘോഷങ്ങള്ക്കിടെ തിങ്കളാഴ്ച അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആയിരങ്ങള്‍ തെരുവിലിറങ്ങിയതാണു സംഘര്‍ഷമായി വളര്‍ന്നത്.
ദളിത് മറാഠ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമ സംഭവത്തെക്കുറിച്ച് ജുഡീഷല്‍ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് അറിയിച്ചു. അക്രമമുണ്ടായ സ്ഥലങ്ങളില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ കര്‍ഫ്യൂവിനു സമാനമായ അന്തരീക്ഷമാണ്.
Post Your Comments