ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പകര്‍ന്നുനല്‍കിയ ശ്വാസവുമായി ആശുപത്രിക്കിടയിൽവച്ച് കല്യാണം. . ഡേവിഡിനായി വിവാഹവസ്ത്രങ്ങളണിഞ്ഞ് ആശുപത്രിക്കിടക്കയില്‍ ഹെയ്തര്‍ കാത്തിരുന്നു. പക്ഷെ ആ വലിയ മോഹം പൂവണിഞ്ഞ് പതിനെട്ടാം മണിക്കൂറില്‍ അവള്‍ യാത്രയായി.
ഹെയ്തറിന് വേണ്ടി അവളെ പ്രണയിക്കുന്ന ഡേവിഡിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെയ്യാനാകുമായിരുന്ന ഒരേയൊരു കാര്യം ഇതായിരുന്നു. അവള്‍ സ്തനാര്‍ബുദത്തോട് പടവെട്ടി അന്ത്യനിമിഷങ്ങളെണ്ണി ലണ്ടനിലെ സെന്‍റ് ഫ്രാന്‍സിസ് ആശുപത്രിയിലായിരുന്നു.
ഡേവിഡും ഹെയ്തറും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും 2015-ലാണ് ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലാണ്. ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു 2016 ഡിസംബര്‍ 23-ന് അവളെ പ്രൊപ്പോസ് ചെയ്യാനിരുന്ന ഡേവിഡിനെ തേടിയെത്തിയത്. ഹെതറിന് സ്തനാര്‍ബുദം.
പക്ഷെ ഇത് അറിഞ്ഞിട്ടും പിന്മാറാൻ ഡേവിഡ് ഒരുങ്ങിയില്ല. ഒടുവില്‍ മരണം ഉറപ്പായപ്പോഴും അവളെ വിവാഹം കഴിക്കാന്‍ തന്നെയായിരുന്നു ഡേവിഡിന്റെ തീരുമാനം. അങ്ങനെ ഡിസംബര്‍ 30നു അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. പക്ഷേ അതുവരെ ആ ജീവന്‍ പിടിച്ചുനിര്‍ത്താനാകുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതോടെ ഡിസംബര്‍ 22 ന് അവര്‍ വിവാഹിതരായി. ആശുപത്രിയോട് ചേര്‍ന്നുള്ള ചാപ്പലിലാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞത് അവള്‍ വെറും പതിനെട്ട് മണിക്കൂറുകള്‍ മാത്രമാണ് ജീവിച്ചത്.
Post Your Comments