Latest NewsNewsInternational

കന്യകാത്വം ലേലം ചെയ്ത് 23കാരി; പെണ്‍കുട്ടിയുടെ ഈ തീരുമാനത്തിന് കാരണം ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം

ദൈവ ഭയമുള്ള കുട്ടിയായാണ് ബെയ്‌ലി ഗിസ്ബണിനെ മാതാപിതാക്കള്‍ വളര്‍ത്തിയത്. പിന്നീട് പെണ്‍കുട്ടികള്‍ മാത്രമുള്ള ബോര്‍ഡിങ്ങിലയച്ച് പഠിപ്പിക്കുമ്പോഴും അതേ അച്ചടക്കം അവള്‍ പിന്തുടര്‍ന്നു. എന്നാല്‍, ബെയ്‌ലിയുടെ ജീവിതത്തില്‍ കാത്തുവെച്ചിരുന്നത് നേരെ മറിച്ചായിരുന്നു. തന്നെ വിവാഹം ചെയ്യുന്നയാള്‍ക്കുവേണ്ടി കന്യകാത്വം 23ാം വയസ്സുവരെ കാത്തുസൂക്ഷിച്ച ബെയ്‌ലിക്ക് അതേ വിശ്വസ്തത കാമുകനില്‍ നിന്ന് പകരം ലഭിച്ചില്ല.

കാലിഫോര്‍ണിയയിലാണ് ബെയ്‌ലി വളര്‍ന്നത്. അവളെ ദത്തെടുത്ത മാതാപിതാക്കള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തികഞ്ഞ മതവിശ്വാസിയായി വളര്‍ത്തിയ അവര്‍ പിന്നീട് അവളെ ബോര്‍ഡിങ് സ്‌കൂളിലേക്ക് മാറ്റി. താന്‍ വളര്‍ന്നുവന്ന ചുറ്റുപാടും സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നുവെങ്കിലും, ഈ തീരുമാനം തന്റേതു മാത്രമാണെന്ന് ബെയ്‌ലി പറയുന്നു. ‘എന്റെ ശരീരം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണെ’ന്ന ഉറച്ച നിലപാടിലാണ് ബെയ്‌ലി.

കാമുകന്‍ തന്നെ രണ്ടുവട്ടം വഞ്ചിച്ചുവെന്ന് മനസ്സിലാക്കിയ ബെയ്‌ലി, തന്റെ കന്യകാത്വവും വില്‍ക്കാന്‍ തീരുമാനിച്ചു. നെവാദയിലെ മൂണ്‍ലൈറ്റ് ബണ്ണി റോഞ്ചില്‍ ബെയ്‌ലി സ്വയം ലേലത്തിനുവെച്ചു. ഏറ്റവും കൂടുതല്‍ തുക നല്‍കുന്നയാളുമായി സെക്‌സിലേര്‍പ്പെടാമെന്നാണ് വാഗ്ദാനം. ആദ്യ ലൈംഗികാനുഭവം ഇത്തരത്തിലൊന്നാകുന്നതിലൂടെ തന്നെ വഞ്ചിച്ച മുന്‍ കാമുകനോടുള്ള പ്രതികാരം വീട്ടുകയാണ് ബെയ്‌ലി.

ബിരുദം പൂര്‍ത്തിയാക്കുന്നതുവരെ കടുത്ത നിയന്ത്രണങ്ങളില്‍ വളര്‍ന്ന ബെയ്‌ലി, പിന്നീട് നോര്‍ത്ത് കരോലിനയിലേക്ക് മാറി. അവിടെവച്ചാണ് ഒരു ക്രിസ്ത്യന്‍ യുവാവിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. വിവാഹം കഴിയാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്ന ധാരണയിലായിരുന്നു അവര്‍ ഇരുവരും. എന്നാല്‍, കാമുകന്‍ അവന്റെ മുന്‍ കാമുകിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ടെന്നും ബെയ്‌ലി പിന്നീട് മനസ്സിലാക്കി. ഇതോടെയാണ് ബെയ്‌ലി സ്വന്തം നിലയ്ക്ക് ജീവിക്കാന്‍ തീരുമാനിക്കുന്നത്.

ലൈംഗിക ബന്ധത്തിനുവേണ്ടി വിവാഹം വരെ കാത്തിരിക്കാനെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടുവെന്ന് ബെയ്‌ലി പറയുന്നു. അന്നുവരെ കാത്തുസൂക്ഷിച്ച കന്യകാത്വം ജീവിതത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂണ്‍ലൈറ്റ് ബണ്ണിയിലെ ഡെന്നിസ് ഹോഫിനെ ബെയ്‌ലി സമീപിക്കുന്നത്. മുമ്പും ഇതേ രീതിയില്‍ വ്യത്യസ്തമായ ലേലങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള പരിചയം ഹോഫിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button