സ്വന്തമായി കാർ/ബൈക്ക് ഏവരുടെയും ഒരു സ്വപ്നമാണ്. മുഴുവൻ പണവും നൽകി വാഹനം സ്വന്തമാക്കാൻ സാധിക്കാത്തതിനാൽ വായ്‌പ എടുത്തായിരിക്കും വാഹനങ്ങൾ സ്വന്തമാക്കുക. മാസാമാസം കൃത്യമായി ഇഎംഐ അടക്കണം എന്നു മാത്രം. അടച്ചു കഴിയുമ്പോൾ വാഹനം നമ്മുടെ സ്വന്തമാകുകയും ചെയ്യും. എന്നാൽ മാസാ മാസമുള്ള ഇഎംഐ അടച്ചു തീർത്ത് കഴിഞ്ഞാൽ ബാധ്യത കഴിഞ്ഞു എന്നു നിങ്ങൾ കരുതിയാൽ അത് തെറ്റി. അതിനു ശേഷവും ചെയേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. അവ ചുവടെ ചേർക്കുന്നു.
എൻഒസി
വാഹന വായ്പയുടെ ബന്ധപെട്ടു ബാങ്കിന് നൽകാനുള്ള ബാധ്യതകളെല്ലാം തീർത്തു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് എൻഒസി അഥവാ നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ്. ലോൺ ക്ലോസ് ചെയ്താൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ ബാങ്ക് എൻഒസി നൽകണം. കൂടാതെ ലോൺ എടുത്തു വാങ്ങുന്ന വാഹനം ലോൺ കാലാവധിക്ക് മുൻപായി വിൽക്കുന്നുണ്ടെങ്കിൽ ബാങ്കിൽ നിന്ന് നോ ഓബ്ജെക്ക്ഷൻ സർട്ടിഫിക്കറ്റ് വേണം. അതു ലഭിച്ചാൽ മാത്രമേ ആർസി ബുക്കിൽ പേരുമാറ്റാൻ സാധിക്കുകയൊള്ളു.
ഹൈപ്പോത്തിക്കേഷൻ
ലോൺ നൽകുന്ന ബാങ്കിന്റെ പേര് വാഹനത്തിന്റെ ആർസി ബുക്കിൽ രേഖപ്പെടുത്തുന്നതാണ് ഹൈപ്പോത്തിക്കേഷൻ. ആർസി ബുക്കിൽ നിന്ന് ബാങ്കിന്റെ പേര് ഒഴിവാക്കിയാല്‍ മാത്രമേ വാഹനം പൂർണ്ണമായും ഉടമയുടെ സ്വന്തമാകു. ഇതിനായി ബാങ്കിൽ നിന്ന് അതാത് ആർടിഒയുടെ പേരിലേക്ക് ലഭിക്കുന്ന എൻഒസി സർട്ടിഫിക്കറ്റും ചേർന്ന് അപേക്ഷ സമർപ്പിക്കണം. കൂടാതെ ഹൈപ്പോത്തിക്കേഷൻ മാറ്റിക്കിട്ടാൻ ഇൻഷുറൻസ് കമ്പനിക്കും അപേക്ഷ സമർപ്പിക്കണം.
ലോൺ ക്ലോസ് ചെയ്യണം
ഇഎംഐ അടച്ചു കഴിഞ്ഞാൽ ഉടൻ ലോൺ ക്ലോസ് ചെയ്യുക. സിബിൽ സ്കോർ കുറയുന്നതിന് ആക്ടീവ് ലോൺ കാരണമാകുന്നു. ഇതുമൂലം ചിലപ്പോൾ പുതിയ ലോൺ ലഭിക്കുന്നതു തടസപ്പെട്ടേക്കാം.
Post Your Comments