Latest NewsIndiaNews

വീഡിയോ ഓണ്‍ ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു; കാരണം ഇതാണ്

ബാംഗ്ലൂര്‍: ഭാര്യയും ഭാര്യവീട്ടുകാരും നിരന്തരം മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. സെല്‍ഫി വീഡിയോ ഓണ്‍ ചെയ്തു വെച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. രോഗിയായ അമ്മക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകാതെ ഭാര്യ മറ്റൊരു വീടെടുത്ത് താമസിക്കണമെന്ന് യുവാവിനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അതിന് യുവാവ് തയ്യാറായില്ല. ഇതില്‍ കുപിതയായ ഭാര്യ ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഡനം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി. ഇതാണ് യുവാവിന്റെ മരണത്തിനിടയാക്കിയ സാഹചര്യം.

സെല്‍ഫി വീഡിയോ ഓണ്‍ ചെയ്ത ശേഷം യുവാവ് മരിക്കുകയായിരുന്നു. ഭാര്യയുടെ പരാതിയില്‍ പൊലീസ് ഉപദ്രവിച്ചു എന്നു യുവാവ് വീഡിയോയില്‍ ആരോപിച്ചിരുന്നു. വഴക്കിനെത്തുടന്ന് ഭാര്യ ഒരു വയസുള്ള മകനേയും കൂട്ടി സ്വന്തം വീട്ടിലേയ്ക്കു പോയി.തന്റെ മകനു താനില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നും കുട്ടിയെ ഭാര്യ വീട്ടുകാര്‍ ബലമായി കൈവശം വച്ചിരിക്കുകയാണ് എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button