ന്യൂഡല്‍ഹി: മേഘാലയയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉള്‍പ്പടെ നാല് പേര് ബി.ജെ.പിയില്‍ ചേര്‍ന്നത് മോദിയുടെ മിടുക്ക് കൊണ്ടെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അലക്സാണ്ടര്‍ ഹേക് അടക്കം നാല് എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാന്ബോര് ഷുള്ളൈ, സ്വതന്ത്രരായ ജസ്റ്റിന് ദ്കേര്, റോബിനസ് സിേങ്കാണ് എന്നിവരാണ് ബി.ജെ.പിയില്‍ ചേരുന്ന മറ്റ് എം.എല്‍.എമാര്‍. മേഘാലയയില്‍ അണികളുടെ പിന്തുണയോടെ നിരവധി പേരാണ് ബി.ജെ.െപിയില് ചേരുന്നത്.
മാറ്റത്തിന് മേഘാലയ ബിജ.പിയോടൊപ്പമാണെന്നും റാം മാധവ് കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.എയുടെ ഭാഗമായ നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. നേരേത്ത ബി.ജെ.പിയിലായിരുന്ന ഹേക് പിന്നീട് കോണ്‍ഗ്രസിലേക്ക് മാറുകയും മുകുള്‍ സാംഗ്മ സര്‍ക്കാറില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയാവുകയും ചെയ്തിട്ടുണ്ട്. 1998, 2003, 2008 തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ടിക്കറ്റിലാണ് ജയിച്ചത്. 2009ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.കോണ്‍ഗ്രസിലെ ആറുപേര്‍ അടക്കം ഒമ്ബത് എം.എല്‍.എമാര്‍ രാജിവെച്ചതാണ് മേഘാലയയിലെ രാഷ്ട്രീയകാലാവസ്ഥയില്‍ മാറ്റം വരുത്തിയത്.
Post Your Comments