വിധവയായ അമ്മയെ സഹായിക്കാന്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് സാധാരണ തൊഴില്‍ ചെയ്ത ഒരു പെണ്‍കുട്ടി ആയിരുന്നു പബിബിന്‍ റബാരി. എന്നാല്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടി പബിബെന്‍.കോം എന്ന വനിതാ കരകൗശല സംരംഭം ഈ പെൺകുട്ടി ആരംഭിച്ചു. മൂന്നു മക്കളില്‍ മൂത്തവള്‍ ആയിരുന്നു പബിബിന്‍ റബാരി. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യമായിരുന്നു പബിബിന്റേത്.
ഏറെ കഷ്ടപ്പാടുകള്‍ക്കിടയിലും അമ്മ അവളെ എംബ്രോയിഡറി ചെയ്യാന്‍ പഠിപ്പിച്ചു. ഒഴിവു സമയങ്ങളില്‍ അവള്‍ എംബ്രോയ്ഡറിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി. അവസാനം തന്റെ സമുദായത്തിലെ നിയമങ്ങള്‍ ലംഘിക്കാതെ തന്നെ തന്റേതായ ഒരു മോഡല്‍ നെയ്തെടുക്കുകയും ഡിസൈനിന് ഡിസൈനിനു ഹരി ജരിയെന്ന് പേര് നൽകുകയും ചെയ്‌തു. ഒരു വനിതാ കൂട്ടായ്മ ഉണ്ടാക്കി പബിബിൻ അതിന്റെ നേതാവായി മാറി. മാസം മൂന്നൂറ് രൂപയായിരുന്നു ശമ്പളമായി അവിടുന്ന് ലഭിച്ചത്.
പതിനെട്ടാം വയസ്സില്‍ അവള്‍ വിവാഹിതയായി. തുടർന്ന് പബി ബാഗ് എന്ന പേരില്‍ ഒരു ഷോപ്പിംഗ് ബാഗ് പുറത്തിറക്കി. പരമ്പരാഗത ഇന്ത്യന്‍ ഡിസൈനിൽ പുറത്തിറക്കിയ ബാഗിന് വിദേശികൾ ആവശ്യക്കാരായി. പിന്നീട് ഗ്രാമത്തിലെ മറ്റ് സ്ത്രീകളെയും ബിസിനസില്‍ അവള്‍ ഒപ്പംകൂട്ടുകയും എക്സിബിഷനില്‍ പങ്കെടുക്കുകയും ചെയ്തു. പുറത്തുനിന്നുള്ള കൂടുതല്‍ സ്ത്രീകള്‍ പബിബിന്ന് പിന്തുണയുമായി എത്തിയതോടെ പബിബെന്‍.കോം എന്ന വെബ്സൈറ്റ് പിറക്കുകയുമായിരുന്നു . 300 രൂപക്ക് തുടങ്ങിയ സംരംഭത്തിന്റെ ഇപ്പോഴത്തെ മാസാവരുമാനം 20 ലക്ഷം രൂപയാണ്.
Post Your Comments