India

ഭീം ആപ്പില്‍ ആളെ ചേര്‍ത്താല്‍ പാരിതോഷികം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഭീം ആപ്പില്‍ ആളെ ചേര്‍ത്താല്‍ പാരിതോഷികം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. ആധാര്‍ അധിഷ്ടിത ഡിജിറ്റല്‍ പെയ്മന്റ് സംവിധാനമായ ഭീം ആപ്പ് പ്രചരിപ്പിക്കുന്നതിനായാണ് സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍വഴി ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചുള്ള പണമിടപാട് രാജ്യത്തെ സമ്പദ്ഘടനയ്ക്ക് വിപ്ലവകരമായ കരുത്തേകുമെന്ന് ആനുകൂല്യം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നിലവില്‍ ഭീം ആപ്പ് ഉപയോഗിക്കുന്നവര്‍ പുതിയതായി ഒരാളെ ആപ്പിന്റെ ഉപഭോക്താവാക്കിയാല്‍ 10 രൂപ ഇന്‍സന്റീവ് ലഭിക്കും. എത്ര പേരെ ചേര്‍ക്കുന്നുവോ അത്രയും തവണ പത്ത് രൂപവീതം അക്കൗണ്ടിലെത്തും. കച്ചവടക്കാര്‍ക്കും ആനുകൂല്യമുണ്ട്. ഭീം ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഓരോ ഇടപാടിനും പത്ത് രൂപ കാഷ് ബാക്ക് ലഭിക്കും.

shortlink

Post Your Comments


Back to top button