ജയ്പുർ: രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാന്‍ മുസ്ലീംകള്‍ പെറ്റുകൂട്ടുന്നുവെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. 2030ഒാടെ രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനായി മുസ്‌ലിം വിഭാഗക്കാർ തലമുറ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് രാജസ്ഥാനിലെ ബിജെപി എംഎൽഎ ബൻവാരിലാൽ സിംഘാൽ പറഞ്ഞത്. ആൽവാറിലെ എംഎൽഎയായ സിംഘാൽ ഫെയ്സ്ബുക്കിലൂടെയാണ് ഈ കാര്യം പറഞ്ഞത്.
‘‘മുസ്ലിംകൾ 12-14 കുട്ടികളെയാണ് പ്രസവിക്കുന്നത്. ഹിന്ദുക്കളാകട്ടെ ഒന്നോ രണ്ടിലോ ഒതുക്കുന്നു. മുസ്‌ലിം ജനസംഖ്യ വർധിക്കുന്നത് ഹിന്ദുക്കൾക്ക് ഭീഷണിയാണ്. പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നീ പദവികൾ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണ് മുസ്ലിംകൾ നടത്തുന്നത്’’, സിംഘാല്‍ പറയുന്നു. ഏറെ ആലോചിച്ചശേഷമാണ് ഇൗ പോസ്റ്റ് ഇട്ടതെന്നും അതുകൊണ്ടുതന്നെ പിൻവലിക്കില്ലെന്നും എംഎൽഎ പിടിഐയോടു പറഞ്ഞു.ആൽവാർ മണ്ഡലത്തിൽ ജനുവരി 29ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിംഘലാലിന്റെ പ്രസ്താവന.
Post Your Comments