KeralaLatest NewsNews

വ്യക്തിപൂജ വിവാദം; പി ജയരാജനെതിരെ നടപടി റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചു

കണ്ണൂർ: വ്യക്തിപൂജ വിവാദത്തിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ രൂക്ഷ വിമർശനവുമായി സർക്കുലർ ബ്രാഞ്ച് യോഗങ്ങളിൽ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ഏരിയാ കമ്മറ്റി അംഗങ്ങളാണ് അഞ്ച് പേജുള്ള സർക്കുലർ അവതരിപ്പിക്കുന്നത്. സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജനെതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇതാണ് സർക്കുലറുകളായി റിപ്പോർട്ട് ചെയ്യുന്നത്.

വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന കൊൽക്കത്ത പ്ലീനത്തിലെ നിലപാട് ജയരാജൻ ലംഘിച്ചെന്നാണ് സർക്കുലറിൽ പറയുന്നത്. പി കൃഷ്ണപിള്ളയ്ക്ക് തുല്യനായി അവതരിപ്പിക്കാനുള്ള ശ്രമം നടന്നു. ഇത് നേതൃത്വത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്. പുറച്ചേരി ഗ്രാമീണ വായനശാല ജയരാജനെക്കുറിച്ച് തയ്യാറാക്കിയ സംഗീതആൽബം, ജീവിത രേഖ, ജയരാജനെ പുകഴ്ത്തുന്ന ഫ്ലക്സുകൾ തുടങ്ങിയവയിലൂടെ വ്യക്തിപ്രഭാവത്തെ ഉയർത്തിക്കാണിക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button