കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ വീട്ടിനകത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇരിക്കൂറിനടുത്ത് ബ്ലാത്തൂരിലാണ് സംഭവം നടന്നത്. ബ്ലാത്തൂര്‍ ടൗണിന് സമീപത്തെ വാടക വീട്ടിലെ മുറിക്കുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് ആസാമില്‍ നിന്നും ചെങ്കല്‍ പണിക്കായി ബ്ലാത്തൂരില്‍ എത്തിയ സോഹന്‍ റായിയെയാണ്.
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെ വൈകിട്ടോടെയാണ്. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുള്ള നടപടികള്‍ സ്വീകരിച്ചു. പോലീസ് കൊലപാതമാണെന്ന സൂചനയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.
Post Your Comments