യുഎഇയിൽ മത്സ്യത്തിനും മാംസത്തിനും വിലകൂടി. മൂല്യ വർധിത നികുതി (വാറ്റ്) നിലവിൽ വന്നതോടെയാണ് ഈ വില വർദ്ധനവ്. അഞ്ചു ശതാമാനമാണ് മീനാ മാർക്കറ്റിൽ ‘ വാറ്റി’ നു ശേഷം വില വർധനയുണ്ടായത്. രണ്ടു ദിർഹമാണ് അബുദാബിയിലെ പ്രമുഖ മൽസ്യ ചന്തയായ മീനായിൽ വിവിധയിനം മത്സ്യങ്ങൾക്ക് കൂടിയത്. അറബികളുടെ ഇഷ്ട മൽസ്യമായ 27 ദിർഹമിനാണ് സബ്റീം ഒരു കിലോ വിറ്റിരുന്നത്. അതു ഇപ്പോൾ 29 ആയി മാറി. 40 ദിർഹമിന് വിറ്റിരുന്ന ഷേരി വില 42 ആയി ഉയർന്നു. ഒരു പെട്ടി സബ്റീം മത്സ്യത്തിന് 15 ദിർഹമാണ് അധികം വാങ്ങുന്നത്.
എന്നാൽ തൊഴിലാളികൾ പുതുവർഷ അവധി ആയതിനാൽ കടലിൽ പോകാതെ അവധിയെടുത്തതും വില വർധനയ്ക്ക് കാരണമായതായി കച്ചവടക്കാർ സൂചിപ്പിച്ചു. അതേസമയം, ഇന്ത്യൻ, പാക്കിസ്ഥാൻ ബീഫിന് മദീന സായിദ് മാർക്കറ്റിൽ ഒന്നര ദിർഹം വില കൂടിയിട്ടുണ്ട്. അൽഐനിൽ നിന്നു ചന്തയിലെത്തുന്ന പ്രാദേശിക ഇറച്ചി വില ഒരു കിലോയിൽ രണ്ടര ദിർഹം വർധിച്ചിച്ചു.
Post Your Comments