Latest NewsNewsInternational

15 വർഷമായി പാകിസ്ഥാന് നൽകിയിരുന്ന ധനസഹായം അമേരിക്ക നിർത്തലാക്കിയതിന് പിന്നിൽ ഇന്ത്യ : ഹാഫിസ് സയിദ്

ന്യൂഡൽഹി : പാകിസ്ഥാന് നൽകിയിരുന്ന സഹായ ധനം നിർത്തലാക്കാനുള്ള അമേരിക്കൻ നടപടിക്ക് പിന്നിൽ ഇന്ത്യയാണെന്ന് ലഷ്കർ ഭീകരൻ ഹാഫിസ് സയിദ് . ഇന്ത്യയുടെ താത്പര്യമനുസരിച്ചാണ് അമേരിക്കൻ പ്രസിഡന്റ് പാകിസ്ഥാന് ഫണ്ട് നിഷേധിച്ചതെന്ന് സയിദ് ആരോപിച്ചു . കഴിഞ്ഞ പതിനഞ്ച് വർഷമായി അമേരിക്ക നൽകിയ പണത്തിന് പാകിസ്ഥാൻ തിരിച്ചു തന്നത് വഞ്ചനയും കള്ളങ്ങളും മാത്രമാണെന്നു ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

15 വർഷം കൊണ്ട് പാകിസ്ഥാന് അമേരിക്ക നൽകി വന്ന 33 ബില്ല്യന്‍ ഡോളർ വിഡ്ഢിത്തരമായിരുന്നെന്നും ട്രംപ് ട്വീറ്റിൽ പറഞ്ഞിരുന്നു. ട്രം‌പിന്റെ പരാമർശത്തെ തുടർന്ന് അമേരിക്കൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ അമേരിക്ക ലക്ഷ്യമിടുന്ന ഭീകരർക്കും പാകിസ്ഥാന്‍ സുരക്ഷിത താവളം നൽകുകയും ഒപ്പം അവരെ അവിടെ താമസിപ്പിക്കാനുളള സഹായം നൽകുകയും ചെയ്യുന്ന പാകിസ്ഥാന്റെ നടപടി വഞ്ചനയാണെന്നാണ് ട്രംപിന്റെ പക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button