ജയ്പൂർ: ന്യൂഡല്‍ഹിയിലേക്ക് പോയ ജനശതാബ്ദി എക്സ്പ്രസില്‍നിന്ന് ചാടിയ രണ്ട് വിദേശ വിനോദ സഞ്ചാരികളില്‍ ഒരാള്‍ മരിച്ചു. . നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള എറിക് ജൊഹാനസാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബ്രിട്ടീഷ് പൗരനായ സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ സവായ് മധോപൂര്‍ സ്റ്റേഷനില്‍ നിന്ന് തെറ്റായ ട്രെയിനില്‍ കയറിയ ഇവർ തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടം പറ്റിയത്.
പുതുവത്സരാഘോഷത്തിന് ശേഷം രാജസ്ഥാനില്‍ നിന്നും താജ്മഹല്‍ കാണാനായി എത്തിയതായിരുന്നു ഇവർ. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ എറിക് ജൊഹാനസിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ഡല്‍ഹിയിലെ നെതര്‍ലന്‍ഡ്സ് എംബസിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments