ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ബില്‍ സംബന്ധിച്ച പ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസും എസ്പിയും ആവശ്യപ്പെട്ടു.മെഡിക്കല്‍ ബില്‍ ആരോഗ്യ മേഖലയില്‍ കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. ബില്‍ ഗുണമേ ഉണ്ടാക്കുവെന്നും അദ്ദേഹം പറഞ്ഞു. ഐഎംഎയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെഡിക്കല്‍ ബില്ലിനെതിരെ ഡോക്ടര്‍മാരുടെ സമരം തുടരുകയാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പ്രതിഷേധിക്കുന്നത്.
Post Your Comments