നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. രാജ്യാന്തര വിപണിയില്‍ 25 കോടി രൂപ വിലയുള്ള 4.8 കിലോഗ്രാം കൊക്കെയ്നുമായി ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയെ കേന്ദ്ര നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി. ഇടനിലക്കാരിയായ ജോനാ മയക്കുമരുന്ന് റാക്കറ്റിന്റെ തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കുമ്ബോഴാണു പിടിയിലായത്.
ട്രോളി ബാഗിനുള്ളില്‍ അറ നിര്‍മിച്ച് അതില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ന്‍. സംസ്ഥാനത്തെ ഏറ്റവും വലിയ കൊക്കൈയ്ന്‍ വേട്ടയാണിത്. മസ്കറ്റില്‍നിന്ന് ഒമാന്‍ എയര്‍വേയ്സില്‍ എത്തിയ ജോനാ ബിയാഗ് ഡി ടോറസാ(36)ണു പിടിയിലായത്. ബ്രസീലിലെ സാവോപോളോയില്‍നിന്നാണ് ഇവര്‍ മസ്കറ്റിെലത്തിയത്. കൊച്ചിയില്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിരുന്നു. കൊച്ചിയില്‍ ഇവരുടെ ഇടപാടുകാര്‍ ആരൊക്കെയാണെന്ന് അന്വേഷിച്ചു വരികയാണ്.
Post Your Comments