
മലപ്പുറം: മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പ്രായമായ സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി തോട്ടുങ്ങല്‍ മൊഡത്തീരി ഫിറോസിനെ (37 ) ആണ് കവർച്ച നടത്താനുപയോഗിക്കുന്ന ബൈക്ക് സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. അഡ്രസ് ചോദിച്ചോ മറ്റെന്തിലും കാര്യം പറഞ്ഞോ പകൽ സമയം വീടിനു പുറത്തോ റോഡിലോ ഉള്ള സ്ത്രീകളെ ഇയാൾ സമീപിക്കുകയാണ് ചെയ്യുന്നത്.
ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടാവുമെന്നതിനാലും ഇരകള്‍ പ്രായമായവരായതിനാലും ബൈക്കിന്റെ രജിസ്ട്രേഷന് നമ്പറോ ആളിന്റെ മുഖമോ തിരിച്ചറിയില്ല. ബൈക്കിന്റെ താക്കോല്‍ വഴിയില്‍ പോയെന്നുമൊക്കെ പറഞ്ഞു വീട്ടിലുള്ള സ്ത്രീകളെ ഇയാൾ പുറത്തിറക്കുമായിരുന്നു. ഇതിനിടിയില്‍ മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയാണ് പതിവ്.
പാണ്ടിക്കാട്, കരുവാരക്കുണ്ട്, മേലാറ്റൂര്‍, കാളികാവ്, എടവണ്ണ, നിലമ്ബൂര്‍, പൂക്കോട്ടുംപാടം, മലപ്പുറം, കോട്ടയ്ക്കല്‍, കാടാമ്ബുഴ, കൊണ്ടോട്ടി, അരീക്കോട്, തേഞ്ഞിപ്പലം, കോഴിക്കോട് ജില്ലയിലെ മുക്കം, പാലക്കാട് ജില്ലയിലെ നാട്ടുകല്‍, മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ അറുപത്തി അഞ്ചോളം കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.
Post Your Comments