ബ്രിസ്ബെയ്ൻ: മുറെയും മുഗുരുസയും ബ്രിസ്ബെയ്ൻ ഓപ്പണിൽ നിന്നും പിൻമാറി. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ബ്രിട്ടന്റെ ആൻഡി മുറെ ചാമ്പ്യൻഷിപ്പിൽനിന്നും പിന്മാറിയത്. ജൂലൈയ്ക്കു ശേഷം കോർട്ടിൽ എത്താത്തതിനാല്‍ ലോക റാങ്കിംഗിൽ 16 ാം സ്ഥാനത്തേക്ക് മുറെ പിന്തള്ളപ്പെട്ടു.
പേശിവലിവിനെ തുടർന്നാണ് വിംബിൾഡൺ ചാമ്പ്യൻ ഗാർബിനെ മുഗുരുസ ടൂർണമെന്റിൽനിന്നും പിൻമാറിയത്. രണ്ടാം റൗണ്ടിൽ 2-1 ന് മുന്നിട്ടു നിൽക്കുമ്പോഴായിരുന്നു പേശിവലിവ് മുഗുരുസയെ പിടികൂടിയത്. മുഗുരുസയുടെ എതിരാളിയായിരുന്ന അലക്സാണ്ട്ര ക്രുണിക് മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
Post Your Comments