Latest NewsNewsIndia

കല്ല്യാണത്തിന് അനാവശ്യ ചെലവുകള്‍ തടയാൻ ലോക്‌സഭയില്‍ സ്വകാര്യബില്‍

ന്യൂഡല്‍ഹി: ആഢംബര വിവാഹം പതിവാകുന്ന സാഹചര്യത്തില്‍ അനാവശ്യ ചെലവുകള്‍ തടയുന്നതിന് നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് ബിജെപി എംപി ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. മുംബൈ നോര്‍ത്തില്‍ നിന്നുള്ള എംപിയായ ഗോപാല്‍ ചിന്നയ്യ ഷെട്ടിയാണ് ലോക്‌സഭയില്‍ ആവശ്യമുന്നയിച്ച് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്.

‘ആഡംബര വിവാഹം തടയുന്നത് നിയമമാകണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, ഈ വിഷയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്താല്‍ കുറച്ച് ആളുകള്‍ എങ്കിലും ഇക്കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തയാറാവും. ചിലര്‍ ലക്ഷങ്ങളും കോടികളും മുടക്കി വിവാഹം ഉത്സവമാക്കുമ്പോള്‍ മറ്റുചിലര്‍ വിവാഹം നടത്താന്‍ വളരെ അധികം കഷ്ടപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു സമത്വം കൊണ്ടുവരാന്‍ കഴിയണമെന്നതാണ് തന്റെ ഉദ്ദേശം’ അദ്ദേഹം പറഞ്ഞു.

തന്റെ മണ്ഡലത്തില്‍ വിവാഹത്തിന് അമിതമായി പണം ചെലവഴിക്കുന്നവരെ ഉപയോഗിച്ച് നിര്‍ധനരായ ആളുകള്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പണം ഉള്ളവര്‍ അത് ചെലവഴിക്കരുതെന്ന്് അഭിപ്രായമില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു സമത്വം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button