Latest NewsNewsIndia

കാഴ്‌ചക്കാർക്ക് വിസ്മയമായി സോഫിയ ; അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും

മുംബൈ: കാഴ്‌ചക്കാർക്ക് വിസ്മയമായി സോഫിയ എത്തി. ഐ.ഐ.ടി. ബോംബെയുടെ ടെക്‌ഫെസ്റ്റിന്റെ വേദിയിലാണ് സൗദിക്കാരിയായ റോബോട്ട് ‘സോഫിയ’ എത്തിയത് . ഐ.ഐ.ടി.യില്‍ വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക ശാസ്ത്ര സാങ്കേതിക മീറ്റ് ടെക്‌ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ എത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് ബിരുദദാന ഹാളില്‍ സോഫിയ പ്രത്യക്ഷപ്പെട്ടു.

ഇന്ത്യന്‍ സന്ദര്‍ശനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നായിരുന്നു സോഫിയയോടുള്ള സദസ്സിന്റെ ആദ്യ ചോദ്യം. ഇന്ത്യയിലെ ആദ്യ സന്ദര്‍ശനമാണിതെന്നും നിരവധി പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആകര്‍ഷകമായ രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യയുടെ ബഹിരാകാശരംഗത്തെ നേട്ടത്തെ വലിയ നേട്ടമായി കാണുന്നതോടൊപ്പം അഭിനന്ദിക്കുന്നതായും സോഫിയ പറഞ്ഞു.

പിന്നീട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സയന്‍സും തത്ത്വചിന്തയും തമ്മിലുള്ള ചേര്‍ച്ച, ജനങ്ങളെ എങ്ങനെയാണ് വിശകലനം ചെയ്യുന്നത്, ആളുകളെ തിരിച്ചറിയുന്നത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സോഫിയ ഉത്തരം പറഞ്ഞു. ഏതൊക്കെ ഭാഷകള്‍ അറിയാമെന്ന ചോദ്യത്തിന് നിലവില്‍ ഇംഗ്ലീഷ്. മറ്റു ഭാഷകള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും മറുപടി നല്‍കി.

ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം ലഭിച്ച മനുഷ്യഭാവചലനങ്ങളുള്ള റോബോട്ട് ആയ സോഫിയയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഒക്ടോബറില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സിലാണ് സോഫിയയ്ക്ക് സൗദി അറേബ്യ പൗരത്വം നല്‍കിയത്. ചോദ്യങ്ങള്‍ക്കു ചിന്തിച്ച് ഉത്തരം പറയും എന്നതാണ് റോബോട്ടിന്റെ പ്രത്യേകത

shortlink

Related Articles

Post Your Comments

Related Articles


Back to top button