സിഡ്നി: ജലവിമാനം തകർന്നുവീണ് നിരവധി മരണം. പുതുവൽസരം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരികൾ കയറിയ ജലവിമാനമാണ് തകർന്നത്. ആറു പേരാണ് മരിച്ചത്. ജലവിമാനം തകർന്നുവീണത് സിഡ്നിക്ക് 50 കിലോമീറ്റർ വടക്ക് കോവൻ സബേർബിൽ ഹാവ്കെസ്ബറി നദിയിലാണ്. നദിയിൽ 43 അടി ആഴത്തിൽ വെള്ളമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വിമാനം സിഡ്നി സീപ്ലെയിൻസ് എന്ന കമ്പനിയുടേതാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിഡ്നി സീപ്ലെയിൻസ് കമ്പനി ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ടൂർ ഓപ്പറേറ്ററാണ്. ഇത് സിഡ്നിയിലെ പുതുവൽസരാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സഞ്ചാരികളെ കാണിക്കാനുള്ള വിമാനമായിരുന്നു. അപകടകാരണം വ്യക്തമല്ല. സിഡ്നി സീപ്ലെയിൻസ് കമ്പനിയെയാണ് സിഡ്നിയിലെത്തുന്ന പ്രശസ്തരായ വ്യക്തികൾ വിനോദ സഞ്ചാരത്തിനായി ആശ്രയിക്കുന്നത്.
Post Your Comments