ന്യൂഡല്‍ഹി: പത്മാവതിയെ സെന്‍സര്‍ ബോര്‍ഡ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചതായി ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പഹ്ലാജ് നിഹലാനി രംഗത്ത്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന വേളയില്‍ തന്നെ ഫാസിസ്റ്റ് വിരുദ്ധ പരാമര്‍ശങ്ങളിലുടെ നിഹലാനി ശ്രദ്ധ നേടിയിരുന്നു.
പത്മാവതിയെ സെന്‍സര്‍ ബോര്‍ഡ് പാര്‍ശ്വവല്‍ക്കരിച്ചു. ഇതു കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ വിശ്വാസ്യതയെ തന്നെ സംശയത്തിലാക്കുന്നു. വലിയ നഷ്ടമാണ് ദൃശ്യങ്ങള്‍ക്ക് കത്രിക വയ്ക്കുമ്പോള്‍ സംഭവിക്കുന്നത്. ഇതിന്റെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിനു പിന്നില്‍. ഈ സിനിമ തെരെഞ്ഞടുപ്പിനു ശേഷം മാത്രമേ റിലീസിനു എത്തൂവെന്നു ഉറപ്പാക്കാനായി ചെയര്‍മാന് മന്ത്രിസഭയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നു നിഹലാനി ആരോപിച്ചു.
ഇത്തരം തീരുമാനം എടുക്കണമെങ്കില്‍ ബോര്‍ഡിനു നേരെത്ത തന്നെ നടപടി സ്വീകരിക്കാമായിരുന്നു. ഇതിനു വേണ്ടി വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തു വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറെ വിവാദങ്ങള്‍ക്കു ശേഷമാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതി പത്മാവത് എന്ന പേരില്‍ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. സിനിമയില്‍ ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments