തിരുവനന്തപുരം: ഓഖിയില്‍ കടലെടുത്ത ജീവനുകള്‍ക്കു ദുരിതാശ്വാസമായി ലഭിച്ച നഷ്ടപരിഹാര തുകയായ 20 ലക്ഷം രൂപ അഞ്ചു വര്‍ഷത്തേക്കു സര്‍ക്കാരിന്റെ കൈയിലിരിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കു കിട്ടുന്നത് ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന്റെ പാസ്ബുക്കും പ്രതിമാസ പലിശയും. സ്ഥിരനിക്ഷേപത്തിന്റെ കാലാവധി തികയുമ്ബോള്‍ ഈ പണം കുടുംബാംഗങ്ങള്‍ക്കു കൈമാറേണ്ട ബാധ്യത അടുത്ത സര്‍ക്കാരിന്. ദുരന്തബാധിതര്‍ക്കു ധനസഹായം നല്‍കിയെന്നു രേഖകളുണ്ടാക്കുകയും പണം സര്‍ക്കാരില്‍ നിലനിര്‍ത്തുകയുമാണു ചെയ്യുന്നത്.
ഓരോ മാസവും നല്‍കേണ്ട പലിശ മാത്രമാകും ഈ സര്‍ക്കാരിന്റെ ബാധ്യത. 20 ലക്ഷം വീതമുള്ള നഷ്ടപരിഹാരത്തുക 2022- ഡിസംബറില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ കണ്ടെത്തണം. ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കു തുണയാകേണ്ട പണമാണ് സര്‍ക്കാരിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കാനായി കുറുക്കുവഴിയിലൂടെ ട്രഷറിയിലെത്തിക്കുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പേരില്‍ ട്രഷറി അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കുകയാണു ചെയ്യുന്നത്. ധനസഹായവിതരണം തുടങ്ങിയെന്ന് സര്‍ക്കാര്‍ 26-നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ആര്‍ക്കും പാസ്ബുക്ക് ലഭിച്ചിട്ടില്ല.
ഏതൊക്കെ കുടുംബങ്ങളില്‍, ആരുടെയൊക്കെ പേരില്‍ അക്കൗണ്ട് തുറന്നെന്ന വിവരം പോലുമില്ല. താലൂക്ക് ആഫീസ് മുഖേന പേരുവിവരങ്ങള്‍ ശേഖരിച്ചതല്ലാതെ പണം അക്കൗണ്ടിലെത്തിയതിന് ഒരു രേഖയും ലഭിച്ചിട്ടില്ലെന്ന് തീരദേശവാസികള്‍ പറയുന്നു. സർക്കാരിന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പരിഹാരമായാണ് ഇപ്പോൾ ഇങ്ങനെ ഒരു നടപടിയെന്നാണ് അറിയുന്നത്.
Post Your Comments