
ലഖ്‌നൗ: മുത്തലാഖ് ബില്ലിനെ അനുകൂലിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ്. മുത്തലാഖ് ബില്‍ സ്ത്രീകളെ, പ്രത്യേകിച്ചും മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കുമെന്നും ദീര്‍ഘനാളായുള്ള അവരുടെ ദുഖത്തിന് പരിഹാരമാകുമെന്നും അപര്‍ണ ട്വീറ്റ് ചെയ്തു.
നിലവിലെ ബില്ലില്‍ മാറ്റംവരുത്തണമെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്നു.ഇതിന് നേര്‍വിപരീതമാണ് അപര്‍ണയുടെ നിലപാട്. മുലായം സിങിന്റെ ഇളയ മകന്‍ പ്രത്രീക് യാദവിന്റെ ഭാര്യയായ അപര്‍ണ മുമ്പും സമാജ വാദി പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളെ വിമര്‍ശിക്കുകയും പാര്‍ട്ടിയില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.
Post Your Comments