കൊല്‍ക്കത്ത: രാഹുല്‍ ഗുജറാത്തില്‍ ചെയ്ത പോലെ മമതയും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും കയറിത്തുടങ്ങിയിരിക്കുകയാണ്. ഹിന്ദുവോട്ട് ലക്ഷ്യമാക്കിയാണ് മമതയുടെ നീക്കം. ഇതുവരെ മുസ്ലിം വോട്ട് മാത്രം ലക്ഷ്യമാക്കി നീങ്ങിയിരുന്ന മമത ഹിന്ദു വോട്ടുകളിലും കണ്ണ് വയ്ക്കുന്നു എന്നാണ് സൂചന.ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് പദ്ധതികളും പ്രഖ്യാപിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു.
സബാങിലെ ബിജെപിയുടെ മുന്നേറ്റം മുന്നില്‍ക്കണ്ട് കരുക്കള്‍ നീക്കുന്നതിന്റെ ഭാഗമായാണ് മമതയുടെ ക്ഷേത്രസന്ദര്‍ശനം. കഴിഞ്ഞ 26നാണ് ഗംഗാസാഗര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മമത കപില മുനി ആശ്രമം സന്ദര്‍ശിച്ചത്. മുഖ്യപുരോഹിതന്‍ ജ്ഞാന്‍സജിയുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ചയും നടത്തിയാണ് മടങ്ങിയത്.
കൂടാതെ താരാപഥ്, താരകേശ്വര്‍, കാളിഘട്ട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം നടത്താന്‍ മമത ഫണ്ട് അനുവദിക്കുകയും ചെയ്തു. ഗോത്രവര്‍ഗങ്ങളുടെ ശ്മശാനം നവീകരിക്കുകയും ചെയ്തു. ഇതുംപോരാതെ ഇടത്തരം കുടുംബങ്ങളിലെ യുവജനങ്ങള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
Post Your Comments