തിരുവനന്തപുരം: മുന്നണിമാറ്റത്തിലെ അന്തിമതീരുമാനം ജനുവരിയില്‍ സ്വീകരിക്കുമെന്ന് ജെ.ഡി.യു. ജനുവരി 11,12 തിയ്യതികളില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിനു ശേഷമായിരിക്കും അന്തിമതീരുമാനമുകയെന്നും മുന്നണിമാറ്റത്തിനായി ചില നിബന്ധനകള്‍ ജെ.ഡി.യു മുന്നോട്ട് വെച്ചിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
പാര്‍ട്ടി ദേശീയ നേതാവ് നിതീഷ് കുമാറിന്റെ ബി.ജെ.പി ബാന്ധവത്തില്‍ പ്രതിഷേധിച്ച് എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചതോടെയാണ് മുന്നണിമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. എന്നാല്‍ ഒരു രാജ്യസഭാ സീറ്റും ലോക്സഭാ സീറ്റും വേണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം.
Post Your Comments