നഗരത്തിലെ നിരത്തുകളില്‍ കൊത്തിപ്പെറുക്കി നടന്ന പ്രാവുകള്‍ക്ക് മക്കള്‍ തീറ്റകൊടുത്തതിന് ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് നഗരസഭ അമ്മയ്ക്ക് 7000 രൂപ പിഴയിട്ടു. ഷോപ്പിങിന് ഇറങ്ങിയതായിരുന്നു കാറ്റി ട്രൂഡിഗിലും അവരുടെ അഞ്ചും മൂന്നും വയസുള്ള രണ്ടു മക്കളും.ഷോപ്പിങ് കഴിഞ്ഞ ശേഷം അമ്മ മക്കള്‍ക്ക് കഴിക്കാനായി സാന്‍വിച്ച് വാങ്ങി കൊടുത്തു.
നഗരത്തിലെ റോഡിന്റെ വശങ്ങളില്‍ ഇട്ടിരുന്ന ബഞ്ചിലിരുന്ന് സാന്‍വിച്ച് കഴിക്കുകയായിരുന്നു മക്കള്‍. ആ സമയം കുറെ പ്രാവുകള്‍ അവര്‍ക്കു ചുറ്റും പറന്ന് വന്നിരുന്നു കൊത്തിപ്പെറുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ പ്രാവുകളെ കണ്ട കുഞ്ഞുങ്ങള്‍ തങ്ങളുടെ സാന്‍വിച്ചിന്റെ കഷ്ണങ്ങള്‍ മുറിച്ച് പ്രാവുകള്‍ക്ക് കഴിക്കാനായി നല്‍കുകയായിരുന്നു. പ്രാവുകള്‍ അത് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് നഗരസഭ ശുചീകരണ തൊഴിലാളികളെത്തി കുട്ടികളുടെ അമ്മയെ കൊണ്ട് പിഴയടപ്പിച്ചത്. നിരത്തില്‍ മാലിന്യം നിക്ഷേപിച്ചു എന്നാണ് അമ്മയ്ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
Post Your Comments