KeralaLatest NewsNews

മുജാഹിദ് വനിതാ സമ്മേളനത്തില്‍ പങ്കെടുത്തത് അരലക്ഷം വനിതകള്‍

തിരൂരങ്ങാടി: കൂരിയാട്ട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംദിനത്തില്‍ അരലക്ഷം വനിതകള്‍പങ്കെടുത്തു. വിശ്വാസ-സാമൂഹ്യ-വിദ്യാഭ്യാസരംഗത്ത് പെണ്‍മുന്നേറ്റം പ്രഖ്യാപിക്കുന്നതായിരുന്നു സമ്മേളനം.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംവനിതകള്‍ ഒന്നിച്ചുപങ്കെടുത്ത സംഗമമാണ് കൂരിയാട്ട് നടന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

സ്ത്രീത്വം, സംസ്കാരം, സദാചാരം, സാമൂഹ്യതിന്മക്കെതിരേ കുടുംബ നായിക, കുടുംബഛിദ്രത, സൈബര്‍ കുരുക്കുകള്‍, വിശ്വാസ ജീര്‍ണതക്കെതിരേ പെണ്‍മുന്നേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.
പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ബാഷ സിങ് ഡല്‍ഹി സമ്മേളനം ഉദ്ഘാടനംചെയ്തു. സമൂഹത്തിന്റെ പുരോഗതിവേഗത്തിലാക്കുന്നതിലും സമാധാനം നിലനിര്‍ത്തുന്നതിലും വനിതകള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് അവര്‍ പറഞ്ഞു.

കുടുംബം, സമൂഹം, രാജ്യം തുടങ്ങിയവയുടെ സര്‍വോന്മുഖമായ പുരോഗതിയെക്കുറിച്ച്‌ ചിന്തിക്കാനും സ്ത്രീകള്‍ക്ക് കഴിയണം. രാജ്യത്തിന്റെ നന്മയ്ക്കുതകുന്ന പുതിയ തലമുറയായി നമ്മുടെ കുട്ടികളെ വളര്‍ത്തിയെടുക്കണമെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button