ചെന്നൈ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും മക്കളില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. 25കാരിയായ പര്‍വീണ്‍ ബാനുവിന്റെ മൃതദേഹമാണ് പൊലീസ് കിണറ്റില്‍ നിന്നും കണ്ടെടുത്തത്. ഭാര്യയെ കാണാതായി എന്ന ഇളയരാജയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നതും സംഭവം പുറത്തറിയുന്നതും.
കുടുംബവഴക്കിനെ തുടര്‍ന്ന് 2015 ലാണ് ഇവര്‍ വീട് വിട്ടിറങ്ങിയത്. പെരിങ്ങലത്തൂരിനടുത്തുള്ള ശശികുമാര്‍ നഗറിലാണ് ഇവര് വീട് വാടകയ്ക്ക് എടുത്തത്. പുതിയ താമസസ്ഥലം ആരേയും അറിയിച്ചിരുന്നില്ല. പുതിയ താമസസ്ഥലത്തിനടുത്തുള്ള മാണിക്യം, രാജ എന്നിവരുമായി ബാനു സൗഹൃദത്തിലാവുകയും പിന്നീട് നടന്ന ഒരു വാക്കേറ്റത്തില്‍ ബാനുവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളുകയുമായിരുന്നെന്നും പോലീസ് പറഞ്ഞു.
ബാനുവിന്റെ സ്മാര്‍ട്ട് ഫോണ്‍ പ്രതികളിലൊരാള്‍ സ്വിച്ച് ഓണ്‍ ചെയ്തതോടെയാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചത്. ബാനുവിന്റെ ഫോണ്‍ ട്രെയ്‌സ് ചെയ്തിരുന്ന പൊലീസിന് സിഗ്‌നല്‍ ലഭിച്ചതോടെ യുവതിയെ അന്വേഷിച്ച് ചെന്നൈയിലെത്തിയെങ്കിലും ഫോണ്‍, പ്രതികളായ മാണിക്യത്തിന്റെയും രാജയുടെയും കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ ബാനുവിനെ കൊലചെയ്‌തെന്ന് സമ്മതിച്ചത്.
Post Your Comments