ശ്രീനഗര്‍: സി.ആര്‍.പി.എഫ് പരിശീലന കേന്ദ്രത്തില്‍ തീവ്രാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്ക്. ജമ്മുകശ്മീരിലെ പുല്‍വാമയിലെ പരിശീലന കേന്ദ്രത്തിലാണ് രണ്ട് ഭീകരര്‍ ആക്രമണം നടത്തിയത്. പരിശീലന കേന്ദ്രത്തിലെത്തിയ തീവ്രവാദികള്‍ ഗ്രനേഡുകള്‍ എറിഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു.
സി.ആര്‍.പി.എഫിെന്റ 185 ബറ്റാലിയന്‍ ക്യാമ്പിലാണ് ആക്രമണമുണ്ടായത്. തീവ്രവാദികളും സുരക്ഷ സൈനികരും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments