തിരുവനന്തപുരം: ബിജെപി നേതാവ് ജെആര്‍ പദ്മകുമാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പാര്‍ട്ടി വിലക്ക്. ആര്‍എസ്എസിന്‍റെയും പാര്‍ട്ടിയുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങി കുറച്ച് കാലമെങ്കിലും ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പദ്മകുമാറിനോട് കുമ്മനം തന്നെ നേരിട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മതിയായ പഠനമില്ലാത ചാനല്‍ ചര്‍ച്ചകളില്‍ വിവരക്കേട് വിളിച്ച് പറഞ്ഞ് പാര്‍ട്ടിയെ നാണം കെടുത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
ചര്‍ച്ചകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്താത്തതിനെ തുടര്‍ന്ന് പത്മകുമാറിനെ മാറ്റിനിര്‍ത്തണമെന്ന് ആര്‍.എസ്.എസ്. നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടി നേരിട്ടാവശ്യപ്പെടാതെ പിന്മാറില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പത്മകുമാര്‍. സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ച മുതലാണ് പദ്മകുമാറിനെ മാറ്റണമെന്ന ആവശ്യമുയര്‍ന്നത്.
ന്യൂസ് 18 ചര്‍ച്ചയില്‍ വാദം മുറുകവേ സാവര്‍ക്കര്‍ 6 തവണ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തിട്ടുണ്ടെന്നാണ് പത്മകുമാര്‍ പറഞ്ഞത്. ഇങ്ങനെ മാപ്പെഴുതി കൊടുക്കുന്നതും ഒരു സമരത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം. സംഘപരിവാറുകാര്‍ പോലും നേതാവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.
Post Your Comments