ഡൽഹി: താനും തടി കുറയ്ക്കാനുള്ള വ്യാജമരുന്നുകള്‍ വാങ്ങി പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വെളിപ്പെടുത്തി. 1000 രൂപ കൊടുക്ക് മരുന്ന് വാങ്ങിയത് മരുന്ന് കഴിച്ചാല്‍ വണ്ണം കുറക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാണ്. പക്ഷെ ഇതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നാണ് ഉപരാഷ്ട്രപതി പറഞ്ഞത്.
മരുന്ന് വാങ്ങി കബളിപ്പിക്കപ്പെട്ട വിവരം വെങ്കയ്യ നായിഡു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെക്കുറിച്ച് രാജ്യസഭയില്‍ നടത്തിയ ചര്‍ച്ചക്കിടയാണ് പങ്കുവെച്ചത്. വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങളെക്കുറിച്ച് രാജ്യസഭയില്‍ വിഷയം ഉന്നയിച്ചത് സമാജ്‌വാദി പാര്‍ട്ടി നേതാവായ നരേഷ് അഗര്‍വാളാണ്.
പരസ്യം ശ്രദ്ധയില്‍പ്പെടുന്നത് ഉപരാഷ്ട്രപതിയായതിനുശേഷമാണ്. ശരീരത്തിലെ കൊഴുപ്പ് കുറച്ച് തടി കുറയാക്കാന്‍ സാധിക്കും എന്നതായിരുന്നു പരസ്യം. പരസ്യത്തില്‍ കുറച്ച് നാളുകള്‍കൊണ്ട് തടി കുറയ്ക്കാന്‍ സാധിക്കും എന്നും ഉണ്ടായിരുന്നു. മരുന്ന് വാങ്ങി കഴിച്ചത് ഇതൊക്കെ വിശ്വസിച്ചാണ്. എന്നാല്‍ തനിക്കു മരുന്നുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
മരുന്ന് ആയിരം രൂപ കൊടുത്ത് വാങ്ങി. എന്നാല്‍ മരുന്നു വാങ്ങിയ ഉടനെ ഒരു മെയില്‍ വന്നു. മറ്റൊരു മരുന്നു കൂടി വാങ്ങിയാല്‍ മാത്രമേ പെട്ടെന്ന് ഭാരം കുറക്കാന്‍ സാധിക്കൂ എന്നായിരുന്നു മെയിലില്‍ ഉണ്ടായിരുന്നത്. മെയിലില്‍ അതിന് 1000 രൂപയാണെന്നും ഉണ്ടായിരുന്നതായി വെങ്കയ നായിഡു പറഞ്ഞു.
ഉപഭോക്തൃകാര്യ മന്ത്രാലത്തിന് മരുന്ന് വാങ്ങി കബളിക്കപ്പെട്ടു എന്ന് മനസിലായപ്പോള്‍ പരാതി നല്‍കി. പരാതി പ്രകാരം അന്വേഷിച്ചപ്പോള്‍ പരസ്യം നല്‍കിയ കമ്പനി ഡൽഹി കേന്ദ്രീകരിച്ചുകൊണ്ടുള്ളതല്ലെന്നും അമേരിക്ക കേന്ദ്രീകരിച്ചുള്ളതാണെന്നും മനസിലായതായും ഉപരാഷ്ട്രപതി പറഞ്ഞു.
Post Your Comments