ന്യൂയോര്‍ക്ക് : പാകിസ്ഥാന് അമേരിക്കയുടെ 255 ദശലക്ഷം ഡോളറിന്റെ സഹായം. പാകിസ്ഥാനില്‍ നിന്നും തീവ്രവാദത്തെ വേരോടെ കളയുന്നതിനാണ് ട്രംപ് ഭരണകൂടം പാകിസ്ഥാന് 255 ദശലക്ഷം ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇസ്ലാമാബാദില്‍ നടക്കുന്ന തീവ്രവാദത്തിനെതിരെ നടത്തുന്ന ആന്റി ടെററിസ്റ്റ് ഓപ്പറേഷനെ വളരെ പ്രാധാന്യത്തോടെയാണ് യു.എസ് നോക്കി കാണുന്നതെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയത് തീവ്രവാദത്തിന്റെ പേരിലായിരുന്നു. 2002 മുതല്‍ അമേരിക്ക തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാന്‍ പാകിസ്ഥാന് ധനസഹായം നല്‍കി വന്നിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തുവരുന്നതെന്ന് യു.എസ് ഭരണകൂടം വിലയിരുത്തുന്നു.
2002 മുതല്‍ പാകിസ്ഥാന് നല്‍കി വന്ന പണം എന്ത് ചെയ്തുവെന്നുള്ളതിനെ കുറിച്ച് അന്വേഷിയ്ക്കാന്‍ അമേരിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പാകിസ്ഥാനിലെ ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
Post Your Comments