ലക്നോ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാക്കളുടെ അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നില്‍ചാടി ആത്മഹത്യാശ്രമം. രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലക്നോവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹത്തിനു മുന്നില്‍ ചാടിയാണ് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്. ഉടന്‍തന്നെ ഇയാളെ പൊലീസ് പിടിച്ചുമാറ്റി.
Post Your Comments