Latest NewsKeralaNews

മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ പരിപാടി നാളെ മുതല്‍ സംപ്രേഷണം തുടങ്ങും

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ”നാം മുന്നോട്ട്’ന്റെ സംപ്രേഷണം നാളെ (ഡിസംബര്‍ 31) തുടങ്ങും.

വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിക്കുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പ്രതിവാര സംവാദ പരിപാടിയുടെ നിര്‍മാണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. സി ഡിറ്റ് സാങ്കേതിക സഹായം നല്‍കുന്നു. ആറന്മുള എംഎല്‍എ വീണ ജോര്‍ജ് അവതാരകയാകും. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളിയാകും.

ആദ്യഘട്ടത്തില്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകളും സംപ്രേഷണ സമയവും ചുവടെ: കൈരളി ടിവി- വെള്ളിയാഴ്ച രാത്രി 10.30 ( പുന: സംപ്രേഷണം ശനി രാവിലെ 8.00), പീപ്പിള്‍ ടിവി- ഞായര്‍ രാത്രി 7.30 (പുന: സംപ്രേഷണം ശനി വൈകിട്ട് 5.30), ഏഷ്യാനെറ്റ് ന്യൂസ്- ഞായറാഴ്ച രാത്രി 7.30, മാതൃഭൂമി ന്യൂസ്- ഞായറാഴ്ച രാത്രി 7.30, റിപ്പോര്‍ട്ടര്‍ ടിവി- ഞായറാഴ്ച രാത്രി 7.30, ദൂരദര്‍ശന്‍- ഞായറാഴ്ച രാത്രി 7.30 (പുന: സംപ്രേഷണം തിങ്കള്‍ രാത്രി 10.00), ന്യൂസ് 18 കേരള- ഞായര്‍ രാത്രി 8.00, മീഡിയ വണ്‍- തിങ്കളാഴ്ച രാത്രി 7.30.

shortlink

Related Articles

Post Your Comments

Related Articles


Back to top button