KeralaLatest NewsNews

കസബ വിവാദം; നയം വ്യക്തമാക്കി​ നടി പാര്‍വതി

കസബ വിവാദത്തിൽ നയം വ്യക്​തമാക്കി നടി പാര്‍വതി രംഗത്ത്. മമ്മൂട്ടിയെ അധിക്ഷേപിച്ച്‌ സംസാരിച്ചിട്ടില്ലെന്നും തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പാര്‍വതി വ്യക്​തമാക്കുന്നു.

ഞാന്‍ അദ്ദേഹത്തെ നല്ലൊരു നടന്‍ എന്നാണ് സത്യത്തില്‍ വിളിച്ചത്. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. വ്യക്തിപരമായി മമ്മുട്ടിയെ വിമര്‍ശിച്ചിട്ടില്ല. പക്ഷേ, ചില മാധ്യമങ്ങള്‍ സംഭാഷണം പുറത്തുവന്നപ്പോള്‍ പാര്‍വതി മമ്മൂട്ടിയെ വിമര്‍ശിച്ചു എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്​. എന്നാല്‍, സിനിമയില്‍ ഇന്ന്​ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയെ ആണ് വിമര്‍ശിച്ചതെന്നും പാര്‍വതി പറയുന്നു.

ഇതുസംബന്ധിച്ച് വ്യക്​തമായി വാര്‍ത്ത നല്‍കിയത് രണ്ടോ മൂന്നോ പ്രസിദ്ധീകരണങ്ങള്‍ മാത്രമാണ്​. എന്നെ ആക്രമിക്കുന്ന ആളുകള്‍ മുഴുവന്‍ റിപ്പോര്‍ട്ടും വായിച്ചിരുന്നില്ല. തലക്കെട്ട് കണ്ടു അവര്‍ എന്നെ ആക്രമിക്കാന്‍ തുടങ്ങി. തന്നെ സിനിമാ രംഗത്തുള്ളവര്‍ പോലും വിമര്‍ശിച്ചു. ആ വീഡിയോ പൂര്‍ണമായും കണ്ടിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു വിമര്‍ശം തനിക്ക്​ നേരിടേണ്ടി വരുമായിരുന്നില്ലെന്നും പാര്‍വതി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തനിക്കെതിരെയുള്ള വിമര്‍ശങ്ങളിലൊന്ന് സര്‍ഗാത്മക സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയാണെന്നാണ്. ​ സിനിമ വെറും സിനിമ മാത്രമാണെന്നാണ് ആളുകള്‍ പറയുന്നത്. ആയിരക്കണക്കിന് ആളുകള്‍ രണ്ടര മണിക്കൂര്‍ ഒരു ഇരുട്ടുമുറിയിലിരുന്നു ചിരിക്കുകയും കരയുകയും കയ്യടിക്കുകയും അതിനോട് താദാത്മ്യം പ്രാപിക്കുകയും ചെയ്യുമ്പോള്‍ അത് അവരുടെ പൊതുബോധത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനമാകുന്നു.

സിനിമക്ക് ഒരു യാഥാര്‍ത്ഥ്യം കാണിക്കാന്‍ ​ കഴിയും, എന്നാല്‍ അങ്ങനെ ചെയ്യാന്‍ അതിനെ മഹത്വപ്പെടുത്തേണ്ട ആവശ്യമില്ല. ആ ഉത്തരവാദിത്വം അതി​​െന്‍റ എഴുത്തുകാരനും സംവിധായകനുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button