ഭാരം കുറയ്ക്കാന്‍ നെട്ടോട്ടമാണ് നാട്ടുകാര്‍. വ്യായാമങ്ങളില്‍ തുടങ്ങി നടക്കുകയും ഓടുകയും ആയാസ ജോലിയില്ലാത്ത അവസ്ഥയുമുണ്ട്. ഒപ്പം ചില പൊടിക്കൈകള്‍ കൂടി പിന്തുടരാന്‍ ശ്രമിച്ചാല്‍ ഒന്നുകൂടി മെച്ചമുണ്ടായേക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ സായാഹ്നത്തിലെ പ്രവൃത്തികള്‍ തടി കൂടുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നുവെന്നും പറയുന്നു. അമിതാഹാരവും ചടഞ്ഞുകൂടി ഇരിക്കുന്നതുമൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നു.
മുളകു ചികിത്സ: ചുവന്നമുളക് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ പൊതുവേയുളള നിലപാട്. എന്നാല്‍ ഭാരം കുറയ്ക്കാനാവുമ്പോള്‍ അല്‍പസ്വല്‍പമാകാമെന്നായാലോ. ചുവന്ന മുളക് എങ്ങനെയെങ്കിലും അകത്താക്കിയിട്ടു കിടന്നാല്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കത്തിത്തീരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറക്കത്തില്‍ ശരീരത്തിന്റെ പ്രവര്‍ത്തനം മൂലം കൊഴുപ്പ് കത്തിത്തീരുന്നതായി കണ്ടെത്തിയിട്ടുണ്ട്
രാത്രി വ്യായാമം: രാത്രിയില്‍ വ്യായാമം കേട്ടു നെറ്റിചുളിക്കാന്‍ വരട്ടെ. രാത്രി വ്യായാമം ചെയ്യുന്നത് ഉറക്കം തടസപ്പെടുത്തുമെന്നാണ് നിങ്ങള്‍ കേട്ടിട്ടുളളത്. അത് ശരിയല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ 2013 ല്‍ നടത്തിയ സര്‍വേയനുസരിച്ച് കിടക്കാന്‍ പോകുന്നതിനു മുമ്പ് വ്യായാമം നടത്തിയവര്‍ക്ക് നല്ല ഉറക്കം ലഭിച്ചു എന്നാണ്. അതുപോലെ ദിവസം മുഴുവന്‍ വളരെ ഊര്‍ജസ്വലമായിരിക്കുകയും ഏതെങ്കിലും സമയത്തെങ്കിലും വ്യായാമം ചെയ്യുകയും ചെയ്താലും ഉറക്കം ലഭിക്കുമെന്നും സര്‍വെ പറയുന്നു. രാത്രി വ്യായാമത്തിലൂടെ ദിവസത്തിന്റെ ക്ഷീണവും വൈകാരിക പ്രശ്നങ്ങളുമെല്ലാം അകറ്റാമെന്നും അതും ഉറക്കത്തിന് പ്രധാന കാരണമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ വ്യായാമം ചെയ്യുമ്പോള്‍ ഉറക്കച്ചടവു കാണും. രാത്രിയാവുമ്പോള്‍ അതില്ല. യോഗ ചെയ്താലും മതിയാവും ഓര്‍ക്കേണ്ടത് രാത്രി ഭക്ഷണം കഴിഞ്ഞ് രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞേ വ്യായാമങ്ങളിലേക്ക് കടക്കാവൂ എന്നതാണ്.
ആഹാരം വീട്ടില്‍ നിന്ന്: ആഹാരം വീട്ടില്‍ നിന്ന് പൊതിഞ്ഞുകെട്ടി കൊണ്ടുപോകുന്നതാണ് നല്ലത്. പുറത്തുനിന്ന് കഴിക്കുന്നവ എന്തു തന്നെയായാലും അത് തടി കൂട്ടും. അളവും കൂടുതലുണ്ടാവും. ഒരു പഠനമനുസരിച്ച്, നിങ്ങള്‍ പുറത്തുനിന്ന് വാങ്ങുന്ന ഏത് ആഹാരസാധനത്തിലും വീട്ടില്‍ ഉണ്ടാക്കുന്നവയേക്കാള്‍ ഇരട്ടി കോലറി മൂല്യം ഉണ്ടെന്നതാണ്. ഭക്ഷണം ഉണ്ടാക്കി കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടാണ് പലരും പറയുന്നത്. എന്നാല്‍ സമയം നന്നായി പാലിക്കുകയും വേണ്ട സാധനങ്ങള്‍ നേരത്തെ കരുതിവയ്ക്കുകയും ശേഖരിച്ച് വയ്ക്കുകയും പാചകത്തിനുളളവ അടുപ്പിച്ചു വയ്ക്കുകയും ചെയ്താല്‍ രാവിലത്തെ തിരക്കില്‍ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാവില്ല.
ഉറക്കത്തിലെ കൂട്ട് ഇരുട്ട്: കൂരിരുട്ടുവേണം ഉറങ്ങാന്‍. രാത്രി ഡ്യൂട്ടിക്കാരോട് കമ്പനികള്‍ നിര്‍ദേശിക്കുന്നത് പകലുറങ്ങുന്നത് രാത്രിയുണ്ടാക്കി വേണമെന്നാണ്. അതായത് ഉറങ്ങുന്നത് കനത്ത ഇരുട്ടിലായിരിക്കണം. വെളിച്ചം അല്‍പം പോലും പാടില്ല. ജേണല്‍ ഓഫ് പിനിയല്‍ റിസര്‍ച്ചില്‍ പറയുന്നത് രാത്രി ഉറങ്ങുമ്പോള്‍ ശരീരം മെലാറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുമെന്നാണ്. കലോറി എരിച്ചുകളയാന്‍ സഹായിക്കുന്ന ബ്രൗണ്‍ ഫാറ്റ് കൂടുതലായി ഉദ്പാദിപ്പിക്കാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കും. എന്നാല്‍ നല്ല ഇരുട്ടുണ്ടെങ്കില്‍ മാത്രമേ ശരീരം മെലാറ്റോണിന്‍ പുറപ്പെടുവിക്കുകയുളളൂ. അപ്പോള്‍ കൂരിരിട്ടിലുളള ഉറക്കവും ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നു സാരം.
വെളളം വേണ്ട: കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വെളളം കുടിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ശരീരത്തിലെ വിഷകാരികളെ വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയുമാണ് പുറംതളളുന്നതെന് കേട്ടിട്ടുണ്ടാവുമല്ലോ. അതിന് വേളളം കുടിക്കേണ്ടതുണ്ട്. എന്നാല്‍ കിടക്കയിലേക്ക് പോകുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് വെളളം കുടിക്കുന്നത് ഒഴിവാക്കുക. ഉറക്കം തടസ്സപ്പെടാനും കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ പോകേണ്ട അവസ്ഥ ഒഴിവാക്കാനാണിത്. ഉറക്കമാണ് പരമപ്രധാനം. അതുകൊണ്ടാണ് ഈ നിര്‍ദേശം.
Post Your Comments