ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് ആദായ നികുതി ഇളവ് നല്‍കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി ലോക്‌സഭയെ അറിയിച്ചു. സഹകരണ ബാങ്കുകളെ വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായിട്ടാണ് കാണുന്നത്. വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും സഹകരണ ബാങ്കുകളും നല്‍കുന്നുണ്ട്. ലാഭത്തിന്മേലുള്ള നികുതിയാണ് ആദായ നികുതി. അതിനാല്‍ ലാഭത്തിലുള്ള സഹകരണ ബാങ്കുകളെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കാവില്ലെന്ന് മന്ത്രി പറഞ്ഞു.
Post Your Comments