വാട്ട്സ്ആപ്പിൽ സാധാരണ രീതിയില്‍ ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് കൂടുതല്‍ മികച്ചതാക്കി മാറ്റാനും കഴിയും. വാട്ട്സാപ്പില്‍ വരുന്ന ഇന്‍കമിംഗ് മെസേജുകളുടെയെല്ലാം പ്രിവ്യു പുഷ് നോട്ടിഫിക്കേഷനായി കാണാന്‍ സാധിക്കും. അത്തരത്തില്‍ കാണുന്നതിനായി Settings> Notifications> Show Preview എന്ന ഓപ്‌ഷൻ എടുത്താൽ മതി. അതുപോലെ നമുക്ക് വരുന്ന എല്ലാ വീഡിയോകളും മറ്റും ഫോട്ടോ ആല്‍ബത്തിലും ക്യാമറ റോളിലും സേവ് ആകാതെ മാറ്റണം എന്നുണ്ടെങ്കിൽ Settings > Chat> Settings> Save incoming media എന്നതില്‍ പോയി അതില്‍ കാണുന്ന ഓപ്ഷന്‍ ഓഫ് ചെയ്താല്‍ മാത്രം മതി.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വാട്ട്സ് സ്കാന്‍ എന്ന പേരില്‍ വളരെ അപകടകാരിയായ ഒരു ആപ്പ് ഉണ്ട്. അത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആര്‍ക്കും കംപ്യൂട്ടറിന്റെ സഹായമില്ലാതെ തന്നെ ഫോണ്‍ മാത്രം ഉപയോഗിച്ച് നിങ്ങളുടെ വാട്ട്സാപ്പ് നിരീക്ഷിക്കാൻ സാധിക്കും. ഇത് ഒഴിവാക്കാൻ വാട്ട്സാപ്പിലെ വെബ് ഓപ്ഷന്‍ സെറ്റിങ്സിലെ ലോഗൗട്ട് ഓപ്ഷന്‍ ഉപയോഗിച്ച് ഉടന്‍ തന്നെ ലോഗൗട്ട് ചെയ്യുന്നതാണ് ഉത്തമം.
Post Your Comments