ബോട്ടിൽ ലൈഫ്ജാക്കറ്റ് ധരിക്കാത്തതിനെ തുടർന്ന് പ്രധാനമന്ത്രിക്ക് പിഴ. ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്. ക്രിസ്മസ് അവധിക്കാലം ആഘോഷിക്കുന്നതിനായി സിഡ്നിയിലെ പോയിന്റ് പൈപ്പറിൽ സ്വന്തം വീട്ടിനടുത്തുള്ള ബീച്ചിലാണ് പ്രധാനമന്ത്രി ബോട്ടിംഗിനിറങ്ങിയത്. അദ്ദേഹത്തിന്റെ സവാരി കാറ്റു നിറച്ച് ഓടിക്കുന്ന ഡിങ്കി എന്ന ചെറു റബർ ബോട്ടിൽ ഒറ്റക്കായിരുന്നു.
അവിടെ ഇത്തരം ബോട്ടുയാത്രകൾക്ക് ലൈഫ് ജാക്കറ്റ് ധരിക്കണം എന്ന നിബന്ധന നിലനിൽക്കുകയാണ്. അതിനിടെയാണ് പ്രധാനമന്ത്രി ജാക്കറ്റ് ധരിക്കാതെ സവാരിക്കിറങ്ങിയത്. നിബന്ധന പാലിക്കാത്തിനാൽ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കുമെന്ന് ന്യൂ സൗത്ത് വെയിൽസ് റോഡ്സ് ആന്റ് മാരിടൈം വകുപ്പ് വ്യക്തമാക്കി. 4.8 മീറ്ററിൽ താഴെ നീളമുള്ള ബോട്ടുകളിൽ ഒറ്റയ്ക്ക് സവാരി ചെയ്യുന്നവർ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചതിന് പ്രധാനമന്ത്രി നിയമപ്രകാരമുള്ള 250 ഡോളർ പിഴയടക്കാൻ ബാധ്യസ്ഥനാണെന്നും വകുപ്പ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഇതോടെ താൻ ഒരു പാഠം പഠിച്ചു എന്നായിരുന്നു മാൽക്കം ടേൺബുള്ളിന്റെ പ്രതികരണം. ഇക്കാര്യം ഫെയർ ഫാക്സ് മീഡിയയാണ് റിപ്പോർട്ട് ചെയ്തത്.
Post Your Comments