
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കത്തി നശിച്ചു. വിമാനത്തിലെ യാത്രാക്കാരെ റണ്‍വേയില്‍ നിന്നു ടെര്‍മിനലില്‍ എത്തിച്ച ശേഷം പാര്‍ക്ക് ചെയ്യുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രക്കാരെ റണ്‍വേയില്‍ എത്തിക്കാനും തിരിച്ചു പോകാനുമായി ഉപയോഗിക്കുന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തമുണ്ടായ ബസ് പൂര്‍ണമായും കത്തി നശിച്ചു. അപകടമുണ്ടായതിന് പിന്നാലെ അഗ്നിസുരക്ഷാ സേനയെത്തിയാണ് തീയണച്ചത്.
Post Your Comments