Latest NewsNewsIndia

വിലക്കപ്പെട്ട മരുന്നുകള്‍ വിപണി കീഴടക്കുന്നു : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

അമേരിക്കയില്‍ നിരോധിച്ച പല മരുന്നുകളും ഇന്ത്യയില്‍ ഇപ്പോഴും സുലഭമാണ്. ഉദാഹരണമായി വിക്സ് വാപോ റബ്, സാധാരണക്കാര്‍ എന്തിനും ഏതിനും ആദ്യം ആശ്രയിക്കുന്ന മരുന്നാണ് വിക്സ്, വികിസ് ആക്ക്ഷന്‍ 500, ഡി-കോള്‍ഡ് തുടങ്ങിയ സീരിസിലുള്ള മരുന്നുകള്‍. ഒരു തല വേദന വന്നാല്‍, ശരീരത്തില്‍ എവിടെയെങ്കിലും ഒരു വേദന വന്നാല്‍ നമ്മള്‍ ആദ്യം തന്നെ വിക്സ് വാരി തേക്കും. സാധാരണയായി ജലദോഷം, തലവേദന, ശരീരം വേദന, ,ചുമ, ശ്വാസതടസ്സം തുടങ്ങി എല്ലാത്തിനും പ്രതിവിധിയായി സാധാരണക്കാര്‍ കാണുന്നത് വിക്സ് വാപോ റബ് തന്നെയാണ്. എന്നാല്‍ ഇവ ഉപയോഗിച്ചാല്‍ ആസ്മ വരുമെന്ന് കണ്ടെത്തിയ വിവരം ആരും തന്നെ അറിഞ്ഞില്ല.

സാധാരണക്കാര്‍ ഇതിനെ കുറിച്ച്‌ ബോധവാന്മാരല്ല. ബോധവാന്മാരായ ഡോക്ടര്‍മാര്‍ ഇതിനെ കുറിച്ചും രോഗികളെ ബോധിപ്പിക്കുന്നുമില്ല. ഇത്തരം മരുന്നുകള്‍ ഒരു പാട് പാര്‍ശ്വ ഫലങ്ങള്‍ ഉള്ളവയാണ്. പലതും പക്ഷാഘാതം, കാന്‍സര്‍, കാഴ്ചയില്ലായ്മ, കൂടാതെ മറ്റു അസുഖങ്ങലിലേക്കും ഇത് നമ്മെ കൊണ്ടെത്തുക്കുമെന്ന് തെളിഞ്ഞതാണ്. രാജ്യത്ത് ആകെ 515 തരം മരുന്നുകളാണ് ഉള്ളത്. പക്ഷെ ഈ മരുന്നുകള്‍ വില്‍ക്കുന്നത് ഏകദേശം 3000 വ്യത്യത്യസ്ത പേരുകളിലാണ് പല മെഡിക്കല്‍ സ്റ്റോറുകളിലും എത്തുന്നത്. നിരോധിച്ച മരുന്നുകല്‍ വില്‍ക്കുന്നതും , വില്പനയ്ക്കും വെക്കുന്നതും, നിര്‍ദ്ദേശിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്.

നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ വിദഗ്ധ ചികിത്സയാക്കായി അമേരിക്കയിലേക്ക് പറക്കുമ്ബോള്‍ അവിടുത്തുകാര്‍ ആയൂര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തുകയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ 444 മരുന്നു സംയുക്തങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ 2016-ല്‍ 344 മരുന്നുകളുടെ നിരോധിച്ച ഉത്തരവിനെതിരെ മരുന്നു കമ്ബനികള്‍ നല്‍കിയ പരാതി സുപ്രീം കോടതി പരിഗണിച്ചു വരുന്നതേയുള്ളു. നിരോധിക്കപ്പെട്ട മരുന്നുകള്‍ ഇപ്പോഴും സംസ്ഥാനത്തെ മരുന്നു വിപണിയില്‍ സുലഭമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം 350-ഓളം മരുന്ന് ചേരുവകള്‍ നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ഈ മരുന്നുകളുടെ പട്ടിക പോലും സംസ്ഥാന ഡ്രഗസ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കയ്യിലില്ലായെന്നും അതിശയകരമായ കാര്യമാണ്. മരുന്നുകമ്ബനികളും ഡ്രഗ്സ് കണ്‍ട്രോള്‍ ബോര്‍ഡും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനുപിന്നിലെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. നിരോധന പട്ടികയിലുള്ള ഭൂരിഭാഗം മരുന്നുകള്‍ക്കും കൂടുതല്‍ ഗുണനിലവാരമുള്ള മറ്റ് മരുന്നുകള്‍ വിപണിയിലുണ്ട്. അതുകൊണ്ട് തന്നെ നിരോധനം നിലവില്‍ വന്നാലും സംസ്ഥാനത്ത് കാര്യമായി ബാധിക്കില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ പറയുന്നു.

നിരോധിക്കപ്പെട്ട മരുന്നുകള്‍

1. വേദന സംഹാരികള്‍

ഓക്സിഫിനോബുട്ടസോണ്‍,നിമിസുലൈഡ്, പ്രോപ്പോക്സിഫൈന്‍ തുടങ്ങിയ വേദന സംഹാരികള്‍ പല രാജ്യങ്ങളിലും നിരോധിച്ചു കഴിഞ്ഞു. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇന്നും ഇത് സുലഭമാണ്. ഇതിന്റെ സംയുക്തങ്ങള്‍ അടങ്ങിയ മരുന്നുകള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ വേദനാ സംഹാരികശള്‍ ഇന്നും വിപണിയില്‍ ലഭ്യമാകുന്നുണ്ട്. പ്രോപ്പോക്സിഫൈന്‍ ഹൃദയ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്ന മരുന്നുകളാണ് ഇവ. നിമിസുലൈഡ് കരള്‍ രോഗങ്ങള്‍ ഉണ്ടാക്കുന്ന ഒരു തരം വേദന സംഹാരികളാണിവ. അമേരിക്കയില്‍ ഇതുവരെ ഇത് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല.

2. ആന്റിബാക്ടീരിയല്‍സ്- ഫ്യൂറോസോളിഡോണ്‍,നൈട്രോഫ്യുറസോണ്‍

ബാക്ടീരയ, വൈറസ് മൂലമുണ്ടാകുന്ന വയറിളക്കത്തിന് നല്‍കി വരുന്ന മരുന്നുകളാണ് ഇവ. പക്ഷെ ഇത്തരം മരുന്നുകള്‍ അര്‍ബുദത്തിന് കാരണമായേക്കുമെന്ന് കണ്ടെത്തിയിരുന്നു .

3. അനാബോളിക് സ്റ്റിറോയിഡ്- നാന്‍ഡ്രോലോണ്‍ ഡിനെനോനേറ്റ്

വൃക്ക രോഗം,ഓസ്റ്റിയോ പൈറേറ്റിസ് എന്നിവയ്ക്ക് നല്‍കുന്ന മരുന്നുകളാണ് ഇവ. എന്നാല്‍ ഇയ് പ്രധാനമായും ഉപയോഗിക്കുന്നത് മയക്കു മരുന്നുകളുടെ ഉത്പ്പാദനത്തിലാണ്. ഇത് അമേരിക്കയില്‍ നിരോധിച്ചതാണെങ്കിലും ഇന്ത്യയില്‍ ഇന്നും രോഗികള്‍ക്ക് നല്‍കുന്നുവെന്നതാണ്.

4. ഡ്രഗ്സ് ആക്റ്റിങ് ഓണ്‍ ദി ബ്രെയിന്‍ -തിയോറിഡേസിന്‍, പെര്‍ഗോളിഡ്, പെമോലൈന്‍

സ്കീസോഫ്രീനിയ പോലുള്ള രോഗാവസ്ഥകളില്‍ ഉപയോഗിക്കുന്ന ഒരു ആന്റി സൈക്കോട്ടിക്ക് മരുന്നായാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പാര്‍ശ്വ ഫലങ്ങള്‍ അസാധാരണമായ ഹൃദയം മിടിപ്പ് , കണ്ണിലെ മുറിവ്, ന്യൂറോലെപ്റ്റിക് മാലിന്‍ഗന്റ് സിന്‍ഡ്രോം എന്നഅവസ്ഥകളിലേക്ക് നിക്കുന്നു.

പാര്‍ക്കിന്‍സണ്‍സ് രോഗം ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ് പെര്‍ഗോലിയൈഡ്. ഇത് നാഡീവ്യവസ്ഥയെ ബാധിക്കുന്ന മരുന്നാണ്. ഈ അവസ്ഥയില്‍ ലെവൊഡാപയും കാര്‍ബൈഡോപയും മാത്രമേ മരുന്നുകള്‍ കഴിക്കുകയുള്ളൂ. പുതിയ മരുന്നുകളുടെ ലഭ്യത രോഗികള്‍ക്ക് പ്രതീക്ഷ നല്‍കി. ഈ പുതിയ മരുന്നുകളുടെ കൂട്ടത്തില്‍ പെര്‍ഗോലിയൈഡായിരുന്നു. എന്നിരുന്നാലും ഹൃദയത്തെ വാല്‍വുകള്‍ക്ക് നാശമുണ്ടാക്കിയതിനാല്‍ ഇത് പിന്‍വലിക്കേണ്ടി വന്നു.

5. കൊളസ്ട്രോള്‍ ലോജയല്‍ ഡ്രഗ് സെരിവസ്തറ്റിന്‍

സെര്‍വിസ്റ്റാസ്റ്റിന്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നാണ്. ഇത് പലപ്പോഴും എല്ലുകളുടേയും, പേശികളുടെയും നാശത്തിന് കാരണമായി മാറുന്നു ഈ പാര്‍ശ്വഫലത്തില്‍, രോഗികളുടെ വൃക്ക തകരാറിലാവുകയും. പേശികള്‍ക്കും ക്ഷതമുണ്ടാവുകയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ അത് ഇന്ത്യയിലും ലഭ്യമാണ്.

6. മലബന്ധം-ഫീനോള്‍ഫ്ലെയിന്‍

മലവിസര്‍ജ്ജനം ചികിത്സയില്‍ ഉപയോഗിക്കുന്ന ഉത്തേജക മരുന്നാണ് ഇത്. ഇതില്‍ പെണോബോഫ്ത്തീന്‍ അടങ്ങിയിട്ടുണ്ട്.

7. വിക്സ് ആക്ഷന്‍-500, വിക്സ് വാപോറബ്, ഡി-കോള്‍ഡ്, ഡോളോ-650 തുടങ്ങിയ മരുന്നുകളും നിരോധിച്ചതും ഇന്ത്യില്‍ ഉപയോഗിക്കുന്നതുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button